'ഞാന്‍ ബിജെപിയില്‍ ചേരും, അന്‍വര്‍ ഇനി യുഡിഎഫിലേക്ക് വരാന്‍ സാധ്യതയില്ല': എന്‍ കെ സുധീര്‍

ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ കെ സുധീറിനെ കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു

dot image

കൊച്ചി: ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന കാര്യം പി വി അന്‍വറിനെ അറിയിച്ചിരുന്നുവെന്ന് എന്‍ കെ സുധീര്‍. താന്‍ പ്രതിനിധീകരിക്കുന്ന ദുര്‍ബല വിഭാഗങ്ങളെ രക്ഷിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും എന്‍ കെ സുധീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'പാര്‍ട്ടി വിടാനുള്ള സാധ്യതയുണ്ടെന്ന് അന്‍വറിനോട് സംസാരിച്ചിരുന്നു. ഞാന്‍ പ്രതിനിധീകരിക്കുന്ന ദുര്‍ബല വിഭാഗങ്ങളെ രക്ഷിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നാണ് മനസ്സിലാക്കുന്നത്. പി വി അന്‍വര്‍ യുഡിഎഫിലേക്ക് വരാന്‍ സാധ്യതയില്ല. ഞാന്‍ ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും ചര്‍ച്ചകള്‍ കഴിഞ്ഞിട്ടില്ല, തുടങ്ങാന്‍ പോകുന്നേയുള്ളൂവെന്നും അന്‍വറിനോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അടഞ്ഞ അധ്യായമാണ്. സതീശന്‍ നൂറ് സീറ്റ് കിട്ടുമെന്നാണ് പറയുന്നത്. എവിടുന്നാണ് ഈ നൂറ് സീറ്റ്' എന്നും എന്‍ കെ സുധീര്‍ ചോദിച്ചു.

ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ കെ സുധീറിനെ കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. മൂന്ന് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ടിഎംസി നേതാവ് പി വി അന്‍വര്‍ അറിയിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ നടപടിയെക്കുറിച്ച് അറിയിച്ചത്. പിന്നാലെയാണ് ബിജെപി പ്രവേശനം സംബന്ധിച്ച് പരസ്യമായി പ്രതികരിക്കുന്നത്.

ചേലക്കരയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് വിജയിച്ചപ്പോള്‍ സുധീര്‍ നേടിയത് 3920 വോട്ടാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയില്‍ 4000 വോട്ട് കിട്ടിയാലും നേട്ടമാണെന്ന് എന്‍ കെ സുധീര്‍ അന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ ഒഴിവാക്കിയതോടെയാണ് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ ഭാ?ഗമായി മത്സരിക്കാന്‍ എന്‍ കെ സുധീര്‍ തീരുമാനിച്ചത്. എഐസിസി മുന്‍ അംഗമായിരുന്നു സുധീര്‍.

Content Highlights: I will Join BJP Said N K Sudheer

dot image
To advertise here,contact us
dot image