വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ, ഹാരിസൺ പ്ലാന്റേഷൻ ബംഗ്ലാവിൽ 700പേർ കുടുങ്ങികിടക്കുന്നു

ചൂരല്മല മേഖലയില് നിന്ന് ആളുകളെ പുറത്തെത്തിക്കാനായിട്ടില്ല

dot image

കല്പറ്റ: വയനാട് മുണ്ടക്കൈ ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉരുള്പൊട്ടലില് നിരവധി പേരെ കാണാതായിട്ടുണ്ട്. 100 ലധികം പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില് ചികിത്സ തേടിയത്. മേപ്പാടി വിംസ് ആശുപത്രിയില് 76 പേരും കല്പ്പറ്റ ജനറല് ആശുപത്രിയില് ഒന്പത് പേരും മേപ്പാടി ആരോഗ്യ കേന്ദ്രത്തില് 22പേരും ചികിത്സ തേടിയിട്ടുണ്ട്. ദുരന്തത്തില് മരിച്ചവരുടെ എണ്ണവും ഉയരുകയാണ്. ഇതുവരെ 54 പേർക്കാണ് ദുരിതത്തിൽ ജീവൻ നഷ്ടമായത്.

നേരത്തെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്ത്തിച്ചിരുന്ന മുണ്ടക്കൈയിലെ വെള്ളരിമല ജിവിഎച്ച്എസ്എസിലും ഉരുള്പൊട്ടലില് ഒലിച്ചുപോയിരുന്നു. നാലു കുടുംബങ്ങളില് നിന്നായി 15പേരാണ് ക്യാമ്പില് ഉണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലിന് മുമ്പ് ഇവരെ ഇവിടെ നിന്ന് മാറ്റിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം മേപ്പാടി ചൂരല്മല ഹാരിസണ് മലയാളം പ്ലാന്റേഷനില് 700ലധികം പേര് കുടുങ്ങികിടക്കുകയാണ്.

മണിക്കൂറുകളായി ചെളിയില് പുതഞ്ഞു കിടന്നിരുന്ന ആളെ രക്ഷിച്ചു

ഇതിൽ 10പേര്ക്ക് ഗുരുതര പരിക്കുണ്ട് ഇവർക്ക് അടിയന്തര സഹായം ആവശ്യമാണ്. ചൂരല്മല മേഖലയില് നിന്ന് ആളുകളെ പുറത്തെത്തിക്കാനായിട്ടില്ല. ഹാരിസണ് പ്ലാന്റേഷന്റെ ബംഗ്ലാവില് ഏകദേശം 700 പേരോളം കുടുങ്ങി കിടക്കുന്നതായി വിവരം ഉണ്ട്. രാത്രിയില് ഉരുള്പൊട്ടലുണ്ടായപ്പോള് എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് മാറിയതാണെന്നാണ് കരുതുന്നത്.

കനത്തമഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെ പുഴ ഗതിമാറിയൊഴുകിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത് പലരും അറിഞ്ഞുതുടങ്ങിയത്. മുണ്ടക്കൈ ഗ്രാമം പൂർണമായും മലവെള്ളപ്പാച്ചിലിൽ ഒളിച്ചു പോയെന്ന് പ്രദേശവാസികൾ പറയുന്നത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

dot image
To advertise here,contact us
dot image