Top

ഷാർജയിൽ ഇത്തവണ ഇഫ്താർ ടെൻറുകൾ ഒരുങ്ങും; പ്രവർത്തനാനുമതി നിയന്ത്രണങ്ങളോടെ

വിവിധ ഭാഗങ്ങളിലായി തുറക്കുന്ന ടെൻറുകൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് നിർദേശം

29 March 2022 11:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷാർജയിൽ ഇത്തവണ ഇഫ്താർ ടെൻറുകൾ ഒരുങ്ങും; പ്രവർത്തനാനുമതി നിയന്ത്രണങ്ങളോടെ
X

ഷാർജ: റമ്ദാൻ ആഘോഷങ്ങളോടനുബന്ധിച്ച് ആരംഭിക്കുന്ന ഇഫ്താർ ടെൻറുകൾക്ക് ഷാർജയിൽ കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുവാൻ അനുമതി. കഴിഞ്ഞ രണ്ട് വർഷമായി ഇഫ്താർ ടെൻറുകളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിർത്തിവെച്ചിരുന്നത്. ഇത്തവണ വിവിധ ഭാഗങ്ങളിലായി തുറക്കുന്ന ടെൻറുകൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് നിർദേശം. ടെൻറുകൾ നിർമ്മിക്കുമ്പോൾ എല്ലാ വശങ്ങളിൽ നിന്നും വായു സഞ്ചാരം ഉണ്ടായിരിക്കുന്ന രീതീയിലാവണമെന്നും നിർദേശമുണ്ട്.

ഭക്ഷണശാലകളിൽ ഇഫ്താർ പലഹാരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള മാർഗനിദേശങ്ങളും ഇതോടൊപ്പം പുറത്തിറക്കി. അസർ നമസ്കാരത്തിന് ശേഷം ഭക്ഷണശാലകളിൽ ഇഫ്താർ പലഹാരങ്ങളും ഭക്ഷണങ്ങളും പ്രദർശിപ്പിക്കാം. ബേക്കറികളും കഫ്ത്തീരിയകളും മറ്റും ഒരുക്കുവാൻ ഷാർജ മുനിസിപ്പാലിറ്റിയിൽ നിന്നും പെർമിഷൻ വാങ്ങണം. മണൽ പ്രദേശമല്ലാത്ത സ്ഥലങ്ങളിൽ നടപ്പാതക്കരികിൽ ഭക്ഷണം പ്രദർശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

പള്ളികളിൽ തറാവീഹ് നമസ്കാരത്തിനായെത്തുന്നവർക്ക് സൗജന്യ പാർക്കിങ് സൗകര്യവും ഏർപ്പെടുത്തും. ഇരട്ട പാർക്കിങ്, മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കൽ തുടങ്ങിയവ ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കും. പകൽ സമയത്ത് റമദാനിൽ ഭക്ഷണം നൽകുന്നതിനായി ഭക്ഷണശാലകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

Story highlights: Permission to start Iftar tents in Sharjah with restrictions.

Next Story