നെടുമുടി വേണുവിന് ആദരമര്‍പ്പിച്ച് കേരളം; സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ
10 മുതല്‍ 12.30 വരെ മൃതദേഹം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും
12 Oct 2021 4:29 AM GMT
ഫിൽമി റിപ്പോർട്ടർ

നടന് നെടുമുടി വേണുവന്റെ സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ 10 മുതല്‍ 12.30 വരെ മൃതദേഹം അയ്യങ്കാളിഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്നലെ മൃദദേഹം വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ എത്തിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ സിനിമാ താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. മമ്മൂട്ടി ഇന്നലെ രാത്രി 10.30 നും മോഹന്‍ലാല്‍ 1.30 നും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. ഏറെക്കാലമായി ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂര്‍ച്ഛിച്ചതോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങള്‍ ആശുപത്രിയിലൊപ്പമുണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി.കെ കേശവന് പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും ഇളയ മകനായി 1948 മെയ് 22ന് ആണ് നെടുമുടി ജനിക്കുന്നത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയില്‍ രംഗ പ്രവേശം ചെയ്യുന്നത്.
- TAGS:
- Nedumudi Venu
- funeral