സുഹൃത്തും സഹോദരനുമായിരുന്നു, അത്രയും അറിവുള്ള നടന് വേറെയില്ല'; നെടുമുടിയെക്കുറിച്ച് ഇന്നസെന്റ
എന്നെ എഴുതാന്‍ പ്രേരിപ്പിച്ചയാളാണ്
11 Oct 2021 12:17 PM GMT
ഫിൽമി റിപ്പോർട്ടർ

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നടനും സുഹൃത്തുമായ ഇന്നസെന്റ്. ഒരു നടനില്‍ കവിഞ്ഞ് ഒരു സുഹൃത്തും സഹോദരനുമായിരുന്നു തനിക്ക് നെടുമുടി വേണു. കലാപരമായ കാര്യങ്ങള്‍ അത്രയും അറിയാവുന്ന നടന് വേറെയില്ലെന്നും അദ്ദേഹത്തെ കണ്ട് പഠിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും താരം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ഇന്നസെന്റിന്റെ വാക്കുകള്‍
'മൂന്നു നാല് ദിവസമായി ആശുപത്രിയില്‍ ആണെന്ന് കരുതി ഞാന്‍ വിളിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ല എല്ലാം ശരിയാകുമെന്ന് പറഞ്ഞിരുന്നു. വേണു എന്നയാളെ ഒരു നടന് എന്ന നിലയില്‍ കവിഞ്ഞ് ഒരു സുഹൃത്താണ്, സഹോദരനെപ്പോലെയാണ്. എന്നെ എഴുതാന്‍ പ്രേരിപ്പിച്ചയാളാണ്. അദ്ദേഹത്തെ കണ്ട പഠിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. കലാപരമായ കാര്യങ്ങള്‍ അത്രയും അറിയാവുന്ന നടന് വേറെയില്ല.
ഞങ്ങള്‍ നിര്‍മ്മിച്ച 'വിടപറയും മുമ്പേ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 5 സിനിമകളാണ് നിര്‍മ്മിച്ചത് അതില്‍ 5 സിനിമകളിലും വേണു ഉണ്ടായിരുന്നു. വേണു ഇല്ലാതെ ആലോചിക്കാന്‍ പോലും വയ്യ. അഭിനയം കൊണ്ട് ഹീറോ ആയ ആളാണ്. ഓരോരുത്തര്‍ക്കും അവരുടോതായ കഴിവുകള്‍ ഉണ്ടെന്ന സമ്മതിക്കുന്ന ആളാണ്'.
- TAGS:
- Innocent
- Nedumudi venu