ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം; 'TVK എംഎൽഎയെ അറസ്റ്റ് ചെയ്യണം', DGPക്ക് പരാതി നൽകി DMK

പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനാണ് ഡിജിപിക്ക് പരാതി നല്‍കിയത്

ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം; 'TVK എംഎൽഎയെ അറസ്റ്റ് ചെയ്യണം', DGPക്ക് പരാതി നൽകി DMK
തമിഴ്‌നാട് ഡിജിപി ഓഫീസിന് പുറത്ത് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു/ചിത്രം ഉദയനിധി സ്റ്റാലിൻ്റെ എക്സ് അക്കൗണ്ട്
dot image

ചെന്നൈ: ജില്ലാ കളക്ടര്‍ക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ ടിവികെ എംഎല്‍ംഎയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഡിജിപിക്ക് പരാതി നൽകി. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. സ്ത്രീ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് എംഎല്‍എ അരുള്‍ വിഘ്‌നേശ് നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അരുള്‍ വിഘ്നേശിനെ അറസ്റ്റ് ചെയ്യുക, എംഎല്‍എയുടെ കൈവശമുള്ള ഇലക്ട്രോണിക് തെളിവുകള്‍ കണ്ടെത്തുക, ആവശ്യമായ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് ഉദയനിധി സമര്‍പ്പിച്ച പരാതിയിലെ പ്രധാന ആവശ്യങ്ങള്‍. അന്വേഷണം സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സിബിഐ) കൈമാറണമെന്നും ആവശ്യമുണ്ട്.

ടിവികെ എംഎൽഎ അരുള്‍ വിഘ്‌നേശ്

അതേസമയം തനിക്കെതിരായ ആരോപണം ഡിഎംകെയുടെ കെണിയാണെന്നാണ് എംഎല്‍എയുടെ വാദം. വിഷയം ചര്‍ച്ചയായതോടെ അശ്ലീല സന്ദേശം ലഭിച്ച വനിതാ കളക്ടര്‍ പരാതിയുമായി രംഗത്ത് വന്നിരുന്നു. മന്ത്രി ആനന്ദിനോട് പരാതി ഉന്നയിച്ച കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്കും ഔദ്യോഗികമായി പരാതി നല്‍കി.

വിഷയം അന്വേഷിക്കുന്നതിനായി മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാനായി എംഎല്‍എയ്ക്ക് സമന്‍സ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അതിനിടെ എംഎല്‍എയ്ക്കുവേണ്ടി പ്രതിരോധം തീര്‍ക്കാന്‍ ടിവികെ ശ്രമിക്കുന്നുണ്ട്.

Content Highlights: DMK has lodged a complaint with the DGP seeking the arrest of a TVK MLA over allegations of sending obscene messages to a district collector.

dot image
To advertise here,contact us
dot image