

ന്യൂഡൽഹി: ഇന്ത്യയുടെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളെക്കുറിച്ച് ബിജെപിക്കും ആർഎസ്എസിനും യാതൊരു ധാരണയുമില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ എലിഫൻ്റാ ഗുഹകളിലുള്ള ശിവനും പാർവതിയും ഒന്നായി ലയിച്ച അർദ്ധനാരീശ്വര ശിൽപത്തിൻ്റെ ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചത്.
'ഇന്ത്യയുടെ ആത്മീയവും മതപരവുമായ പാരമ്പര്യങ്ങളിലേക്ക് ഞാൻ എത്രത്തോളം ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നുവോ, അത്രത്തോളം കാര്യങ്ങൾ വ്യക്തമാകുകയാണ്. നമ്മുടെ ആത്മീയ, മത പാരമ്പര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത അപരിഷ്കൃതരും അത്യാഗ്രഹികളും ജാതിവെറിയന്മാരുമായ പുരുഷമേധാവിത്വവാദികളാണ് ബിജെപിയും ആർഎസ്എസും," രാഹുൽ ഗാന്ധി കുറിച്ചു.
The deeper I go into Indian spiritual and religious traditions, the clearer it becomes.The BJP and RSS are uncouth, greedy, casteist male chauvinists with absolutely no understanding of our spiritual and religious traditions. https://t.co/CrJxkEXNgI
— Rahul Gandhi (@RahulGandhi) November 22, 2026
സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' പ്രകാശന ചടങ്ങിൽ മാതാപിതാക്കളെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഭക്ഷണസമയത്ത് അച്ഛൻ രാജീവ് ഗാന്ധിയുടെ മടിയിൽ അമ്മ സോണിയ ഇരിക്കാറുണ്ടായിരുന്നുവെന്ന രാഹുലിൻ്റെ വാക്കുകൾക്കെതിരെ ബിജെപി നേതാക്കളും സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗവും വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഇതിനു മറുപടിയായി ശിവന്‍റെ മടിയിൽ പാർവതി ഇരിക്കുന്ന 12-ാം നൂറ്റാണ്ടിലെ ഒരു ക്ഷേത്രശിൽപത്തിൻ്റെ ചിത്രം രാഹുൽ പങ്കുവെച്ചിരുന്നു. ഭയവും കോപവും വെറുപ്പും ബിജെപി-ആർഎസ്എസ് അനുഭാവികളുടെ ഹൃദയങ്ങളിൽ വല നെയ്തിരിക്കുകയാണെന്നും, അതിനാൽ സ്നേഹം പ്രകടിപ്പിക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറിച്ചു. 'ഒരു യഥാർത്ഥ ഹിന്ദു എന്ന നിലയിൽ, അവരെ ഈ വലയിൽ നിന്ന് മോചിപ്പിക്കേണ്ടത് എന്റെ കടമയാണ്. അപ്പോൾ അവർക്കും ജീവിതത്തിൽ സ്നേഹത്തിൻ്റെയും ഒരുമയുടെയും സന്തോഷം അനുഭവിക്കാൻ കഴിയും.' എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
Fear, anger and hatred have woven a web in the hearts of BJP and RSS supporters that stops them from experiencing and expressing love.As a true Hindu, it is my duty to free them from this web, so that they too can start to experience the breathtaking beauty and joy of love and belonging in their lives.Satyam Shivam Sundaram.
— Rahul Gandhi (@RahulGandhi) November 17, 2026
സോണിയ ഗാന്ധിയുടെ ആത്മകഥാ പ്രകാശന വേദിയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രാഹുലിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ജീവിതത്തിലെ ഇത്രയും സവിശേഷമായ ഒരു ദിവസത്തിൽ പോലും സ്വന്തം അമ്മയെ നാണംകെടുത്തുന്നതിൽ നിന്ന് രാഹുൽ പിന്മാറിയില്ലെന്നും ശർമ്മ പരിഹസിച്ചിരുന്നു.
Content Highlights: Rahul Gandhi accuses the BJP and RSS of lacking an understanding of India's spiritual and religious traditions, calling them casteist and patriarchal.