വയർലെസ് ചാർജിങ്ങും സ്മാർട്ട് ലൈറ്റിങ്ങും ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ;ദുബായ് മെട്രോ ബ്ലൂ ലൈനിൽ പുതിയ ട്രെയിനുകൾ

2029 സെപ്റ്റംബർ 9ന് സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു

വയർലെസ് ചാർജിങ്ങും സ്മാർട്ട് ലൈറ്റിങ്ങും ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ;ദുബായ് മെട്രോ ബ്ലൂ ലൈനിൽ പുതിയ ട്രെയിനുകൾ
DUBAI METRO BLUE LINE
dot image

വയർലെസ് ചാർജിങ്, സ്മാർട്ട് ലൈറ്റിങ്, പ്രീമിയം സീറ്റുകൾ തുടങ്ങി ആധുനിക സൗകര്യങ്ങളുമായി ദുബായ് മെട്രോ ബ്ലൂ ലൈനിനായി പുതിയ ട്രെയിനുകൾ ഒരുങ്ങുന്നു. ഗോൾഡ് ക്ലാസ്, സിൽവർ ക്ലാസ് എന്നിവയ്ക്കൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക കോച്ചും ട്രെയിനിലുണ്ടാകും. ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ നിർമാണപ്രദേശം സന്ദർശിച്ച ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ ട്രെയിനുകളുടെ രൂപകൽപ്പനയും പദ്ധതിയുടെ പുരോഗതിയും വിലയിരുത്തി.

ഓരോ ട്രെയിനിലും സാധാരണ നിലയിൽ 675 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന.ഇതിൻ്റെ പരമാവധി ശേഷി 1,246 യാത്രക്കാരാണ്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി പ്രീമിയം സീറ്റുകൾ, മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള വയർലെസ് സംവിധാനം, സ്മാർട്ട് ലൈറ്റിങ് എന്നിവയും ഒരുക്കും. ബ്ലൂ ലൈൻ പദ്ധതിയുടെ നിർമാണം നിലവിൽ 30 ശതമാനത്തോളം പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 14,000 തൊഴിലാളികളും എൻജിനീയർമാരും സൂപ്പർവൈസർമാരും ചേർന്ന് ഇതിനകം 3.3 കോടി തൊഴിൽ മണിക്കൂറുകൾ പൂർത്തിയാക്കിയിട്ടുണ്ട്. 2029 സെപ്റ്റംബർ 9ന് സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.

DUBAI METRO BLUE LINE
ദുബായ് മെട്രോ ബ്ലൂ ലെെൻ

ട്രെയിനുകളുടെ പരിശോധനയ്ക്കും പരിപാലനത്തിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സും ഉപയോഗിക്കും. റെയിൽവേ പാതകളുടെ പരിശോധനയും അറ്റകുറ്റപ്പണികളും കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറയുന്നു. റെയിൽവേ സിഗ്നലിങ് രംഗത്തെ സ്ഥാപനമായ കാസ്കോ സിഗ്നലുമായി (CASCO Signal) സഹകരിച്ച് ഗവേഷണ-വികസന കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. ദുബായിലെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ബ്ലൂ ലൈൻ പദ്ധതി നടപ്പാക്കുന്നത്.

Content Highlights: New trains for Dubai Metro's Blue Line will feature modern facilities, including wireless charging, smart lighting and advanced passenger amenities.

dot image
To advertise here,contact us
dot image