പാകിസ്താൻ ട്രോഫി അടിച്ചുമാറ്റിയോ?; കാഴ്‌ചപരിമിതരുടെ ഏഷ്യ കപ്പ്‌ ഫൈനലിൽ വിവാദം; എതിർപ്പുമായി ഇന്ത്യ

മഴ കാരണം ഒരു പന്തും പോലും എറിയാതെ ഉപേക്ഷിച്ച കാഴ്‌ചപരിമിതരുടെ ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ ഫൈനലില്‍ പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചത്‌ വിവാദമായി.

പാകിസ്താൻ ട്രോഫി അടിച്ചുമാറ്റിയോ?; കാഴ്‌ചപരിമിതരുടെ ഏഷ്യ കപ്പ്‌ ഫൈനലിൽ വിവാദം; എതിർപ്പുമായി ഇന്ത്യ
dot image

മഴ കാരണം ഒരു പന്തും പോലും എറിയാതെ ഉപേക്ഷിച്ച കാഴ്‌ചപരിമിതരുടെ ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ ഫൈനലില്‍ പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചത്‌ വിവാദമായി.നിയമപ്രകാരം ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കണമെന്ന ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ആദ്യ തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന്‌ ആരോപിച്ച് ഇന്ത്യൻ ടീം രംഗത്തെത്തി.

പാക്കിസ്ഥാനെ ഏകപക്ഷീയമായി വിജയികളായി പ്രഖ്യാപിച്ചത്‌ ചട്ടലംഘനമാണെന്നും ഇന്ത്യന്‍ ടീമിനെ സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കണമെന്നും ഇന്ത്യയുടെ കാഴ്‌ചപരിമിതര്‍ക്കുള്ള ക്രിക്കറ്റ്‌ അസോസിയേഷന്‍ (സിഎബിഐ) ആവശ്യപ്പെട്ടു.

മഴ കാരണം ഫൈനല്‍ ഉപേക്ഷിച്ചപ്പോള്‍ ടൂര്‍ണമെന്റ്‌ നിയമാവലിയിലെ സെക്ഷന്‍ 27 പ്രകാരം ഇന്ത്യയെയും പാക്കിസ്ഥാനെയെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കാന്‍ ഡബ്ല്യു ബി സി സി ടെക്‌നിക്കല്‍ കമ്മിറ്റി ആദ്യം തീരുമാനിച്ചു.



എന്നാല്‍ നെറ്റ്‌ റണ്‍റേറ്റില്‍ മുന്നിലുള്ള പാക്കിസ്ഥാനെ ചാമ്പ്യന്‍മാരാക്കാനുള്ള തീരുമാനം അട്ടിമറി നീക്കമാണെന്ന്‌ ഇന്ത്യ ആരോപിച്ചു. കാഴ്‌ചപരിമിതരുടെ ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണ സമിതിയായ ഡബ്ല്യു ബി സി സിയുടെ അധ്യക്ഷസ്ഥാനവും പാക്കിസ്ഥാന്‍ ബ്ലൈന്‍ഡ്‌ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ അധ്യക്ഷസ്ഥാനവും ഒരേ സമയം കൈയ്യാളുന്ന സു്‌ല്‍ത്താന്‍ഷാ അധികാര ദുര്‍വിനിയോഗമാണ്‌ നടത്തിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്‌ ഇന്ത്യന്‍ ടീമും ഒഫിഷ്യലുകളും.

content highlights: pakistan declared winners blind cricket asia cup final rain washout india protests

dot image
To advertise here,contact us
dot image