പന്തുചുരണ്ടൽ വിവാദം ചൂടുപിടിക്കുന്നു; ഖവാജയെയും വാർണറെയും കമന്ററി പാനലിൽനിന്ന് മാറ്റി ഫോക്സ് ക്രിക്കറ്റ്

വിവാദത്തിന്റെ സമ്മർദത്തിൽനിന്ന് സംരക്ഷിക്കാനാണ് നടപടിയെന്നാണ് ഫോക്സ് സ്പോർട്സിന്റെ വിശദീകരണം.

പന്തുചുരണ്ടൽ വിവാദം ചൂടുപിടിക്കുന്നു; ഖവാജയെയും വാർണറെയും കമന്ററി പാനലിൽനിന്ന് മാറ്റി ഫോക്സ് ക്രിക്കറ്റ്
dot image

ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടൽ വിവാദം ആളിക്കത്തുന്നതിനിടെ മുൻ ഓസ്ട്രേലിയൻ ഓപ്പണർമാരായ ഉസ്മാൻ ഖവാജയെയും ഡേവിഡ് വാർണറെയും കമന്ററി പാനലിൽനിന്ന് ഒഴിവാക്കി ഫോക്സ് ക്രിക്കറ്റ്.

വിവാദത്തിന്റെ സമ്മർദത്തിൽനിന്ന് സംരക്ഷിക്കാനാണ് നടപടിയെന്നാണ് ഫോക്സ് സ്പോർട്സിന്റെ വിശദീകരണം.

ഖവാജയും വാർണറും ആസ്‌ട്രേലിയ - ഇംഗ്ലണ്ട് പരമ്പരക്ക് വേണ്ടിയുള്ള ഫോക്സ് ക്രിക്കറ്റ് ടീമിന്റെ കമന്ററി ടീമിന്റെ ഭാഗമായിരുന്നു. ഈ പരമ്പര തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് ഇരുവരെയും ഒഴിവാക്കിയത്

ഖവാജയുടെ ആത്മകഥ പുറത്തിറങ്ങിയതോടെയാണ് 2018ലെ പന്ത് ചുരണ്ടൽ വിവാദം വീണ്ടും ചർച്ചയായത്. അന്ന് ശിക്ഷിക്കപ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് മാത്രമല്ല, ടീമിലെ എല്ലാ അംഗങ്ങൾക്കും ഇതിനെ കുറിച്ച് അറിയാമായിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തൽ.

Also Read:

താരത്തിന്റെ വാദങ്ങളെ അംഗീകരിച്ച് വാർണർ രംഗത്തെത്തിയെങ്കിലും പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഈ വാദങ്ങളെ തള്ളിക്കളഞ്ഞു. ഈ വിഷയം വീണ്ടും ചർച്ചയായതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിവാദത്തിൽ ഉൾപ്പെട്ട താരങ്ങൾക്കും സ്റ്റാഫുകൾക്കും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ സ്വതന്ത്ര ഫോറം രൂപീകരിച്ചു.

content highlights:ball tampering controversy fox cricket drops usman khawaja david warner from commentary panel

dot image
To advertise here,contact us
dot image