കേസന്വേഷണം വഴിമുട്ടി; പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം നടത്തി ഇന്‍സ്‌പെക്ടര്‍, സംഭവം തമിഴ്നാട്ടില്‍

സ്റ്റേഷനിലെ ഒരു മുറിയില്‍ യാഗകുണ്ഡം ഒരുക്കി നടത്തിയ ചടങ്ങില്‍ ഇന്‍സ്‌പെക്ടറുടെ ഭാര്യയും ബന്ധുക്കളും പങ്കെടുത്തു

കേസന്വേഷണം വഴിമുട്ടി; പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം നടത്തി ഇന്‍സ്‌പെക്ടര്‍, സംഭവം തമിഴ്നാട്ടില്‍
dot image

ചെന്നൈ: കേസന്വേഷണം വഴിമുട്ടിയതോടെ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം നടത്തി ഇന്‍സ്‌പെക്ടര്‍. തമിഴ്‌നാട് വില്ലുപുരം ജില്ലയിലെ സത്യമംഗലം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവാണ് സ്റ്റേഷനുള്ളില്‍ ഹോമം നടത്തിയത്. സ്റ്റേഷനിലെ ഒരു മുറിയില്‍ യാഗകുണ്ഡം ഒരുക്കി നടത്തിയ ചടങ്ങില്‍ ഇന്‍സ്‌പെക്ടറുടെ ഭാര്യയും ബന്ധുക്കളും പങ്കെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ തിരോധാനം, അജ്ഞാത മൃതദേഹങ്ങളും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവം തുടങ്ങിയ പ്രധാന കേസുകള്‍ തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് നീക്കം. കേസുകള്‍ വേഗത്തില്‍ തെളിയാനും, ജോലിഭാരം മൂലമുള്ള മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുമാണ് ഹോമം നടത്തിയതെന്നാണ് ഇന്‍സ്‌പെക്ടര്‍ പറയുന്നത്.

പരിപാടിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചതോടെ സംഭവം വിവാദമായിട്ടുണ്ട്.

Content Highlights: inspector conducts religious ritual amid stalled police investigation

dot image
To advertise here,contact us
dot image