കേരളം ഉള്‍പ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിലേക്ക് ക്വാറി ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകരുത്; അപ്പീല്‍ നല്‍കണമെന്ന് CPIM

സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം പറഞ്ഞു

കേരളം ഉള്‍പ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിലേക്ക് ക്വാറി ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകരുത്; അപ്പീല്‍ നല്‍കണമെന്ന് CPIM
dot image

ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള ക്വാറി ഉല്‍പ്പന്നങ്ങള്‍ കേരളം ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് സിപിഐഎമ്മും പട്ടാളി മക്കള്‍ കക്ഷിയും. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം ആവശ്യപ്പെട്ടു.

ക്വാറി ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിലക്ക് നീക്കുന്നത് അനധികൃത ഖനനത്തെ പ്രോത്സാഹിപ്പിക്കും, നിര്‍മ്മാണമേഖലയെ ബാധിക്കും, നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രതിസന്ധിയിലാക്കും നിര്‍മ്മാണ സാമഗ്രികളുടെ വില ഉയരും തുടങ്ങിയ ആരോപണങ്ങളാണ് സിപിഐഎം മുന്നോട്ടുവെയ്ക്കുന്നത്. പിഎംകെ നേതാവ് അന്‍ബുമണി രാമദാസ് സമാനമായ ആശങ്ക ഉയര്‍ത്തി രംഗത്തെത്തി.

Also Read:

എന്നാല്‍ തമിഴ്‌നാട്ടിലെ ധാതുസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍കൊണ്ടുവരുമെന്ന് ടിവികെ വ്യക്തമാക്കി. സംസ്ഥാനത്തെ ക്വാറി ഉല്‍പ്പന്നങ്ങള്‍ കേരളമടക്കം അയല്‍സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ആയിരുന്നു മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. ഇത്തരത്തില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജിയോളജി വകുപ്പ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. പാറക്കല്ല്, മെറ്റല്‍ ജല്ലി, എംസാന്‍ഡ് അടക്കം നിര്‍മ്മാണ സാമഗ്രികളുടെ നീക്കം തടഞ്ഞത് ഭരണഘടനാ വിരുദ്ധമെന്നായിരുന്നു ഉത്തരവ്.

Content Highlights: CPIM and Pattali Makkal Katchi have called for an appeal against a Madras High Court verdict permitting quarry products from Tamil Nadu to be transported to neighbouring states, including Kerala

dot image
To advertise here,contact us
dot image