'വിർജിനിറ്റിയല്ല, ആർക്കുവേണ്ടി ചെയ്തുവെന്നതാണ് അവളെ തകർത്തത്', 'അഴകിയ രാവണനി'ലെ കാഴ്ചപ്പാട് വിശദീകരിച്ച് കമൽ

സ്ത്രീയുടെ വിർജിനിറ്റിക്ക് സമൂഹം കൽപ്പിച്ച പ്രാധാന്യം; 'അഴകിയ രാവണൻ' വേറിട്ട കാഴ്ചപ്പാടെന്ന് കമൽ

'വിർജിനിറ്റിയല്ല, ആർക്കുവേണ്ടി ചെയ്തുവെന്നതാണ് അവളെ തകർത്തത്', 'അഴകിയ രാവണനി'ലെ കാഴ്ചപ്പാട് വിശദീകരിച്ച് കമൽ
dot image

സ്ത്രീയുടെ വിർജിനിറ്റിയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്ന സാമൂഹിക ചുറ്റുപാടുകളാണ് അന്നുണ്ടായിരുന്നതെന്നും അതിന്റെ സ്വാധീനം സിനിമകളിലും പ്രകടമായിരുന്നുവെന്നും പറയുകയാണ് സംവിധായകൻ കമൽ. എന്നാൽ 'അഴകിയ രാവണൻ' എന്ന ചിത്രത്തിൽ ഈ വിഷയത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. ഷോസ്കേപ് ജേണലിന് നൽകിയ അഭിമുഖത്തിലായിരുന്നു കമലിന്റെ പ്രതികരണം.

‘അന്നത്തെ സൊസൈറ്റിയും കാഴ്ചപ്പാടുകളും അങ്ങനെയായിരുന്നു. അന്നത് ഒരു വലിയ പ്രശ്നമായിരുന്നു. പൊതുവേ ഈ പാട്രിയാർക്കിയുടെ കാലഘട്ടത്തിൽ സ്ത്രീയുടെ വിർജിനിറ്റി എന്ന് പറയുന്നത് ഏറ്റവും പ്രധാനപ്പെട്ടതായിട്ട് കണക്കാക്കുന്ന കാലത്താണല്ലോ നമ്മളൊക്കെ അന്ന് ജീവിച്ചത്. വിർജിനിറ്റി വെച്ചിട്ട് തന്നെയിരുന്നു ഒരുപാട് കഥകളും സിനിമകളും അന്നുണ്ടായിരുന്നത്. അങ്ങനെയൊരു കാലം ഉണ്ടായിരുന്നു. അതിന്റെ തുടർച്ച തന്നെയാണ് നമ്മുടെ പല സിനിമകളും.

എന്നാൽ അഴകിയ രാവണനിൽ വിർജിനിറ്റിയെ വേറെ രീതിയിലാണ് പോർട്രേറ്റ് ചെയ്തിട്ടുള്ളത്. ഭാനുപ്രിയുടെ ക്യാരക്ടറിനെ വിലക്കെടുക്കുകയാണല്ലോ മമ്മൂട്ടിയുടെ ക്യാരക്ടർ. അയാളുടെ പണം കൊണ്ട് അയാളെല്ലാം വിലക്കെടുക്കുകയാണ്, എന്നാൽ അയാളുടെ ഉള്ളിലുള്ള പ്രണയം പുറത്ത് പറയുന്നുമില്ല. എല്ലാ നിലക്കും അവളെ വിലക്കെടുത്തിട്ട് അവളെ കെട്ടണമെന്ന് പറയുകയാണ് അയാൾ. അവൾ നിസഹായയായി പോകുന്ന ഒരു അവസ്ഥയിൽ അവൾ കാണുന്ന വഴി വിർജിനിറ്റി ഇല്ലാതെ അയാളുടെ മുമ്പിൽ പോകണം എന്നുള്ള വാശിയാണ്.

കുട്ടി ശങ്കരനാണ് ഇയാൾ എന്നുള്ളത് അറിഞ്ഞു കഴിയുമ്പോഴാണ് അവൾ തകർന്നു പോകുന്നത്. അതിനും മുമ്പ് ഇയാൾ ബിജു മേനോന്റെ വീഡിയോ കാണിച്ചു കൊടുക്കുന്നുണ്ട്. ‘ഞാൻ നിന്നെ സ്നേഹിച്ചു എന്നുള്ളത് ശരിയാണ്. എനിക്ക് അത്രമാത്രം നിന്നെ ഇഷ്ടമാണ്. പക്ഷേ അവൻ ജെനുവിൻ ആയിരുന്നെങ്കിൽ ഞാൻ ഒഴിഞ്ഞു പോകുമായിരുന്നു. നിങ്ങൾ തമ്മിൽ അങ്ങനെ സെക്സ് നടന്നാലും എനിക്ക് പ്രശ്നമല്ലായിരുന്നു’ എന്നാണ് മമ്മൂട്ടി പറയുന്നത്. ഞാൻ ആർക്ക് വേണ്ടിയിട്ടാണ് ഇത് ചെയ്തത് എന്നുള്ള ഒരു ചോദ്യം ഉണ്ടല്ലോ. വെർജിനിറ്റി പോയതിലല്ല, അതാർക്ക് വേണ്ടിയിട്ടാണ് ചെയ്തത് എന്നാലോചിച്ചിട്ടാണ് അവൾ തകർന്ന് പോകുന്നത്,’ അദ്ദേഹം പറഞ്ഞു.

Content Highlights:  Kamal highlights Azhakiya Ravanan as a film that presents a distinct perspective on society's emphasis on a woman's virginity. The discussion explores social attitudes, traditional expectations and the importance placed on women's virginity in society through the film's narrative.

dot image
To advertise here,contact us
dot image