

ലഖ്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം നേരിടേണ്ടി വരുമെന്ന് സമാജ്വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂരില്‍ സംഘടിപ്പിച്ച 'പിഡിഎ രഥയാത്ര'യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോരഖ്പൂര്‍ ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പതും സമാജ്വാദി പാര്‍ട്ടി സ്വന്തമാക്കുമെന്നും യോഗി ആദിത്യനാഥിന് 'ഡബിള്‍ സീറോ' (Double Zero) തോല്‍വി സമ്മാനിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
"गोरखपुर में 9 में से 9 इस बार जनता समाजवादियों को जिताने जा रही है।"- माननीय राष्ट्रीय अध्यक्ष श्री अखिलेश यादव जी, गोरखपुर https://t.co/ib51Rx2KQR
— Samajwadi Party (@samajwadiparty) November 18, 2026
2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂര്‍വാഞ്ചല്‍ മേഖലയില്‍ പാര്‍ട്ടി സംഘടന ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോരഖ്പൂര്‍ വിമാനത്താവളം മുതല്‍ ചൗരിചൗരയിലെ ദേവ്കഹി ഗ്രാമം വരെ 20 കിലോമീറ്റര്‍ ദൂരമാണ് 'പിഡിഎ രഥയാത്ര' സംഘടിപ്പിച്ചത്. യോഗിയുടെ തട്ടകത്തില്‍ എസ്പിയുടെ ശക്തിപ്രകടനം കൂടിയായിരുന്നു ഈ റോഡ് ഷോ.
गोरखपुर की यही पुकार इस बार पीडीए की सरकार https://t.co/9Ne8y9LtWP
— Samajwadi Party (@samajwadiparty) November 18, 2026
'ഗോരഖ്പൂരിലെ ജനങ്ങള്‍ പ്രകടിപ്പിച്ച ആവേശവും ഊര്‍ജവും ശ്രദ്ധേയമാണ്. ഇന്ന് ഇവിടെ വോട്ടെടുപ്പ് നടന്നാല്‍ ബിജെപി ഡബിള്‍ സീറോ തോല്‍വിയേറ്റുവാങ്ങും,' അഖിലേഷ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്നുനില്‍ക്കുന്ന വാരണാസി മണ്ഡലത്തില്‍ നടന്ന എംഎല്‍സി തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ത്ഥികള്‍ നേടിയ വിജയം ചൂണ്ടികാട്ടി, പല ശക്തിദുര്‍ഗങ്ങളും ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
സംസ്ഥാനത്തെ ബിജെപിയുടെ വികസന വാദങ്ങളെ വിമര്‍ശിച്ച അഖിലേഷ്, താനിപ്പോള്‍ യൂറോപ്പിലാണോ വന്നിറങ്ങിയതെന്നും പരിഹാസപൂര്‍വം ചോദിച്ചു.
"यहां पर भारतीय जनता पार्टी के झूठे वादों वाला स्पेन और वेनिस भी है।"- माननीय राष्ट्रीय अध्यक्ष श्री अखिलेश यादव जी, गोरखपुर https://t.co/wpgXb2F9po
— Samajwadi Party (@samajwadiparty) November 18, 2026
ഏതാനും മണിക്കൂര്‍ മഴ പെയ്തപ്പോള്‍ തന്നെ നഗരത്തില്‍ വെള്ളക്കെട്ടുണ്ടാവുകയും ജനങ്ങളുടെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. ലഖ്നൗവിന് സമാനമായി ഗോരഖ്പൂരിലും മെട്രോ ഓടിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ചെറിയ മഴയില്‍ പോലും ജനങ്ങള്‍ മെട്രോയിലല്ല, വള്ളങ്ങളിലാണ് യാത്ര ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെ, അദ്ദേഹത്തിന്റെ പ്രസംഗങ്ങളെ ചൂണ്ടിക്കാട്ടി അദ്ദേഹം 'വാചസ്പതി'യായി മാറിയെന്ന് അഖിലേഷ് പരിഹസിച്ചു. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 'എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം' എന്ന പ്രശസ്തമായ വാക്കുകള്‍ സ്വാമി വിവേകാനന്ദന്റേതാണെന്ന് യോഗി തെറ്റായി ഉദ്ധരിച്ചതിനെയും അഖിലേഷ് ചൂണ്ടിക്കാട്ടി.
ചൗരി ചൗരയുടെ ചരിത്രപ്രാധാന്യത്തെയും സ്വാതന്ത്ര്യസമര രക്തസാക്ഷികളായ ബാബു ബന്ധു സിംഗിനെയും പിഡിഎ (പിച്ഛ്ഡാ, ദളിത്, അല്പസംഖ്യക്) വിഭാഗങ്ങളില്‍പ്പെട്ട മറ്റു പോരാളികളെയും ചടങ്ങില്‍ അഖിലേഷ് യാദവ് അനുസ്മരിച്ചു.
माननीय राष्ट्रीय अध्यक्ष श्री अखिलेश यादव जी का गोरखपुर दौरा। https://t.co/QeZ4nhuOw9
— Samajwadi Party (@samajwadiparty) November 18, 2026
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും നന്ദി പറഞ്ഞ യാദവ്, വഴിയിലുടനീളം താന്‍ പ്രതീക്ഷിച്ചതിലും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പറഞ്ഞു. ഗോരഖ്പൂര്‍ വിമാനത്താവളത്തില്‍ ആരംഭിച്ച റോഡ് ഷോയില്‍ ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Content Highlight: Samajwadi Party chief Akhilesh Yadav has predicted a 'double zero' defeat for the BJP in the 2027 Uttar Pradesh Assembly elections, claiming that his party could win all nine Assembly seats in Chief Minister Yogi Adityanath's home district of Gorakhpur. Addressing the PDA Rath Yatra, organised to strengthen the party's presence in eastern Uttar Pradesh, Yadav criticised the BJP government's development claims, citing urban waterlogging and infrastructure issues. He also took a dig at Yogi Adityanath over his alleged misattribution of Netaji Subhas Chandra Bose's famous quote to Swami Vivekananda.