

ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പ്രണയ അനുഭവങ്ങളുമായി ബന്ധപ്പെട്ട് വെറുപ്പ് നിറഞ്ഞ അധിക്ഷേപങ്ങള്‍ നടത്തിയ ബിജെപി ,ആര്‍ എസ് എസ് അനുഭാവികൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. ശിവ പാര്‍വ്വതി ചിത്രങ്ങൾ പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധിയുടെ മറുപടി. ബിജെപി, ആര്‍ എസ് എസ് അനുഭാവികളുടെ ഹൃദയത്തില്‍ ഭയവും,പകയും,വെറുപ്പും കൂടൂകുട്ടിയിരിക്കുകയാണ്. അതവരെ സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ നിന്നും അത് അനുഭവിക്കുന്നതില്‍ നിന്നും തടയുന്നു. ഒരു യഥാര്‍ത്ഥ ഹിന്ദു എന്ന നിലയില്‍ അവരെ ഈ വലയത്തില്‍ നിന്നും മുക്തരാക്കേണ്ടത് എന്റെ കടമയാണ്. അതുവഴി സ്‌നേഹത്തിന്റെ സൗന്ദര്യവും ആനന്ദവും അവരും അനുഭവിച്ചു തുടങ്ങും എന്നാണ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്. സ്‌നേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ ബിജെപി ,ആര്‍ എസ് എസ് അനുഭാവികള്‍ക്കു കഴിയില്ലെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി സത്യം,ശിവം,സുന്ദരം എന്ന് കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
Fear, anger and hatred have woven a web in the hearts of BJP and RSS supporters that stops them from experiencing and expressing love.As a true Hindu, it is my duty to free them from this web, so that they too can start to experience the breathtaking beauty and joy of love and belonging in their lives.Satyam Shivam Sundaram.
— Rahul Gandhi (@RahulGandhi) November 17, 2026
സോണിയ ഗാന്ധിയുടെ ആത്മകഥയായ ബിലോംഗിങ് എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകത്തിന്റെ ഔദ്യാഗിക പ്രകാശന ചടങ്ങില്‍ തന്റെ മാതാപിതാക്കളുടെ പ്രണയത്തെപ്പറ്റി രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും ബന്ധത്തെക്കുറിച്ച് വളരെ വാചാലനായിയാണ് രാഹുല്‍ സംസാരിച്ചത്. ഭക്ഷണം കഴിക്കുമ്പോഴെല്ലാം അച്ഛന്റെ മടിയില്‍ അമ്മയുണ്ടായിരുന്നു. തന്റെ കൂട്ടുകാരുടെ വീടുകളില്‍ പോകുന്നതു വരെ ഇത് സാധാരണമെന്നാണ് താന്‍ കരുതിയിരുന്നത്.അങ്ങനെയാണ് തങ്ങള്‍ വളര്‍ന്നുവന്നത് എന്നായിരുന്നു
തന്റെ ബാല്യകാലത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.
Sorry, Ma'am, he couldn't spare you the embarrassment even on such a special day of your life. The nation figured it out long ago. Hopefully you'll see it now too; this product is beyond launching and relaunching
— Himanta Biswa Sarma (@himantabiswa) November 16, 2026
ഈ പരാമർശത്തിൻ്റെ ചുവട് പിടിച്ചായിരുന്നു ബിജെപി ആർഎസ്എസ് നേതാക്കൾ അധിക്ഷേപ പരാമർശവുമായി രംഗത്ത് വരികയായിരുന്നു. അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മ ഗാന്ധി കുടുംബത്തിനെതിരെ രംഗത്ത് വന്നിരുന്നു. നിങ്ങളുടെ (സോണിയ ഗാന്ധി) വിശേഷ ദിവസത്തില്‍ പോലും നിങ്ങളെ നാണക്കേടില്‍ നിന്ന് ഒഴിവാക്കാന്‍ രാഹുലിനു കഴിഞ്ഞില്ല എന്നാണ് ശര്‍മ്മ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചത്.
Content Highlights:Rahul Gandhi responded on social media to BJP and RSS supporters who made derogatory remarks about the relationship between Rajiv Gandhi and Sonia Gandhi. He said that BJP members are unable to express or experience love.