'സുരക്ഷയിൽ ആശങ്ക'; പ്രതികൾക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ ഗുജറാത്ത് വിട്ട് ബിൽക്കിസ് ബാനു

'കോടിതി വിധിയുണ്ടാക്കിയ ഭീതിയും ഞെട്ടലും വിട്ടുമാറാത്ത സാഹചര്യത്തിലും സ്വയം സുരക്ഷ മുന്‍നിര്‍ത്തിയുമാണ് ഗുജറാത്ത് ഉപേക്ഷിക്കേണ്ടി വന്നത്'

'സുരക്ഷയിൽ ആശങ്ക'; പ്രതികൾക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ ഗുജറാത്ത് വിട്ട് ബിൽക്കിസ് ബാനു
dot image

അഹമ്മദാബാദ്: ഗുജറാത്ത് വിട്ട് ബില്‍ക്കിസ് ബാനു. ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരായാക്കിയ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതോടെയാണ് ബിൽക്കിസ് ബാനു ഗുജറാത്ത് വിട്ടത്. കോടിതി വിധിയുണ്ടാക്കിയ ഭീതിയും ഞെട്ടലും വിട്ടുമാറാത്ത സാഹചര്യത്തിലും സ്വയം സുരക്ഷ മുന്‍നിര്‍ത്തിയുമാണ് ഗുജറാത്ത് ഉപേക്ഷിക്കേണ്ടി വന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ കൊണ്ട് സംസ്ഥാനം വിട്ടുവെന്നാണ് ബില്‍ക്കിസ് ബാനുവിന്റെ ബന്ധുക്കള്‍ വ്യക്തമാക്കിയത്. ബില്‍ക്കിസ് ബാനുവിന്റെ കേസിലെ 11 പ്രതികളില്‍ രണ്ട് പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

ബില്‍ക്കിസ് ബാനു കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിരുന്ന 11 പ്രതികളില്‍ രണ്ടുപേരുടെ ശിക്ഷ സുപ്രീംകോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തതില്‍ കടുത്ത വേദനയും ഞെട്ടലും ഉണ്ടായെന്ന് ബില്‍ക്കിസ് ബാനു നേരത്തെ പ്രതികരിച്ചിരുന്നു. വിധി വിശ്വസിക്കാനായില്ലെന്നും തന്നെ അറിയിക്കാതെയും വാദം കേള്‍ക്കാന്‍ അവസരം നല്‍കാതെയുമാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും ബില്‍ക്കിസ് ബാനു പറഞ്ഞിരുന്നു അഭിഭാഷകയായ ശോഭ ഗുപ്ത വഴി നവംബര്‍ 16 തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലായിരുന്നു അവര്‍ ഉത്തരവിനെതിരെ പ്രതികരിച്ചത്. ഉത്തരവിനെതിരെ നിയമപോരാട്ടം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.

Also Read:

2002ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയുമായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. അന്ന് 19 വയസ് മാത്രമായിരുന്നു അവരുടെ പ്രായം.

കേസില്‍ ബോംബെ ഹൈക്കോടതി ശരിവെച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കിയ ബിപിഞ്ചന്ദ് കനയ്യലാല്‍ ജോഷി, പ്രദീപ് രാമന്‍ലാല്‍ മോദിയ എന്നിവരുടെ ശിക്ഷയാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് വിധി മരവിപ്പിച്ചത്. 17 വര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും ഒരാള്‍ക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

അപ്പീലില്‍ വസ്തുതാപരവും നിയമപരവുമായ വിഷയങ്ങള്‍ പരിശോധിക്കാനുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ തന്നെ അറിയിക്കാതെയും കോടതിയില്‍ തന്റെ ഭാഗം കേള്‍ക്കാതെയുമാണ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ബില്‍ക്കിസ് ബാനു ആരോപിച്ചത്. വാര്‍ത്തകളിലൂടെയാണ് ഉത്തരവിനെക്കുറിച്ച് അറിഞ്ഞതെന്നും നീതിക്കായി ഇത്രയും കാലം നടത്തിയ പോരാട്ടത്തിലൂടെ നേടിയ വിശ്വാസം വീണ്ടും നഷ്ടപ്പെടുമോയെന്ന് ഭയപ്പെടുന്നതായും അവര്‍ പറഞ്ഞിരുന്നു.

Content Highlights: Bilkis Bano has reportedly left Gujarat over security concerns following the granting of bail to the accused in the case.

dot image
To advertise here,contact us
dot image