പെട്രോളിലെ എഥനോൾ; കർണാടക സർക്കാരിൻ്റെ ആരോപണങ്ങളിൽ മറുപടിയുമായി എണ്ണകമ്പനികൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നിവയുടെ സാമ്പിളുകളിൽ യഥാക്രമം 31.2 ശതമാനവും 30.5 ശതമാനവുമാണ് എത്തനോളിൻ്റെ സാന്നിധ്യം കണ്ടെത്തിയത്

പെട്രോളിലെ എഥനോൾ; കർണാടക സർക്കാരിൻ്റെ ആരോപണങ്ങളിൽ മറുപടിയുമായി എണ്ണകമ്പനികൾ
dot image

ന്യൂഡൽഹി: കർണാടകയിലെ ചില പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് കാണിച്ച് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ കഴിഞ്ഞ ദിവസം ഇറക്കിയ പത്രക്കുറിപ്പിന് മറുപടിയുമായി എണ്ണകമ്പനികൾ. പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസിഎൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവർ കണ്ടെത്തലുകൾ തള്ളിക്കളഞ്ഞു. സാങ്കേതിക മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ പരിശോധനകളിൽ സംസ്ഥാന സർക്കാരിന്റെ അവകാശവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നായിരുന്നു കമ്പനികളുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പരിശോധനാ ഫലങ്ങൾ നിരത്തി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നിവയുടെ സാമ്പിളുകളിൽ യഥാക്രമം 31.2 ശതമാനവും 30.5 ശതമാനവുമാണ് എഥനോളിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. കർണാടകയിലെ ബെംഗളൂരു, കോലാർ, ചിക്കബെല്ലാപ്പൂർ, ബെംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുമകൂരു എന്നീ ഏഴ് ജില്ലകളിൽ നിന്നാണ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചത്. ഭാരത് പെട്രോളിയം (ബിപിസിഎൽ), നയാര എനർജി, ഷെൽ തുടങ്ങിയ കമ്പനികളുടെ ഇന്ധന സാമ്പിളുകളും പരിശോധിച്ചവയിൽ ഉൾപ്പെടുന്നു.

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എഥനോൾ കലർത്തിയ പെട്രോളിന്റെ ഗുണനിലവാരത്തെക്കുറിച്ചും ഇന്ത്യൻ നിരത്തുകളിലെ വാഹനങ്ങൾക്ക് ഇത് അനുയോജ്യമാണോ എന്നതിനെക്കുറിച്ചും വലിയ ആശങ്കയാണ് ഉയരുന്നത്. പെട്രോളിൽ 20 ശതമാനം വരെ എഥനോൾ കലർത്തിയ ഇന്ധനമാണ് 'E20'എന്ന് അറിയപ്പെടുന്നത്. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിനും ആഭ്യന്തര എത്തനോൾ ഉൽപ്പാദകരെ സഹായിക്കുന്നതിനുമായാണ് കേന്ദ്ര സർക്കാർ ഇന്ധനത്തിൽ എഥനോൾ മിശ്രിതം പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ പരിധിയിൽ കൂടുതൽ എഥനോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എഞ്ചിനെ തകരാറിലാക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Rahul Gandhi's tweet
രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

Also Read:

E20 എന്നത് ഇപ്പോൾ 420 ആയി മാറിയിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. 'E20 എന്നത് ഇപ്പോൾ 420 ആയി മാറിയിരിക്കുന്നു. ജനങ്ങളുടെ വാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷ്ടിക്കുകയാണ്,' എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. അംഗീകൃത ലബോറട്ടറിയിൽ പരിശോധിച്ച 14 സാമ്പിളുകളിൽ 11 എണ്ണത്തിലും 20 ശതമാനത്തിലധികം എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ, സ്വകാര്യ എണ്ണക്കമ്പനികൾ നിശ്ചിത എഥനോൾ പരിധി ലംഘിച്ചെന്ന് ആരോപിച്ച രാഹുൽ, ഇവരുടെ പരിശോധനാ പ്രക്രിയകളിലെ സുതാര്യതയെയും ചോദ്യം ചെയ്തു. എണ്ണ വിപണന കമ്പനികൾ നിശ്ചിത പരിധിയായ 20 ശതമാനത്തിലും കൂടുതൽ എഥനോൾ അടങ്ങിയ പെട്രോൾ വിതരണം ചെയ്യുന്നുവെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. കർണാടകയിലെ ഏഴ് ജില്ലകളിൽ നിന്ന് ശേഖരിച്ച ഇന്ധന സാമ്പിളുകളുടെ ലബോറട്ടറി പരിശോധനാ ഫലങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാരിൻ്റെ എഥനോൾ മിശ്രിത പദ്ധതിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.

Content Highlights: Rahul Gandhi has alleged that petrol samples from seven Karnataka districts contained more than the prescribed 20% ethanol. He cited laboratory tests in which 11 of 14 samples reportedly exceeded the E20 limit, while oil companies have disputed the findings

dot image
To advertise here,contact us
dot image