

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ വസതിക്ക് നേരെ ആക്രമണം നടന്നെന്ന ആരോപണത്തെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂലും തമ്മില്‍ വാക്‌പോര് കടുക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കൊല്‍ക്കത്ത പൊലീസിന്റെ സാന്നിധ്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്റെ വീട് ആക്രമിച്ചതായി അഭിഷേക് ബാനര്‍ജി ആരോപിച്ചിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ തന്റെ ജീവനുനേരെയുണ്ടാകുന്ന ഏഴാമത്തെ ആക്രമണശ്രമമാണിതെന്നും പൊലീസ് അക്രമം തടയുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് തൊട്ടുമുമ്പ്, തന്റെ ഓഫീസിനും വീടിനും ചുറ്റും അപരിചിതരായ ചിലര്‍ രണ്ടുദിവസമായി നിരീക്ഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം എക്സില്‍ പങ്കുവെച്ചിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ പൊലീസുകാരാണെന്നാണ് അവകാശപ്പെട്ടതെന്നും അഭിഷേക് ചൂണ്ടിക്കാട്ടി.

'ഒരു ജനപ്രതിനിധിയായ എംപിയുടെ ഓഫീസിനും വീടിനും ചുറ്റും സംസ്ഥാന പൊലീസ് എന്തിനാണ് രഹസ്യനിരീക്ഷണം നടത്തുന്നത്? ആരാണ് ഇതിന് അനുമതി നല്‍കിയത്? എന്ത് ആവശ്യത്തിനാണ് ഈ നിരീക്ഷണം? രണ്ടുദിവസത്തെ തുടര്‍ച്ചയായ നിരീക്ഷണത്തിന് ശേഷമാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ബിജെപി ഗുണ്ടകള്‍ എന്റെ വീട് ആക്രമിച്ചത്. ദൃശ്യങ്ങള്‍ കണ്ട് നിങ്ങള്‍ തന്നെ മനസ്സിലാക്കൂ. ഒരു തെരഞ്ഞെടുക്കപ്പെട്ട എംപിക്കാണ് ഈ അവസ്ഥയെങ്കില്‍, പശ്ചിമ ബംഗാളിലെ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?' അഭിഷേക് ബാനര്‍ജി ചോദിച്ചു.
For the past two days few unidentified individuals have been conducting reconnaissance of my office and residence. The registration number of their motorcycle is mentioned below.When confronted, they claimed to be police personnel.Why is the State Police allegedly spying on and snooping around the office and residence of an elected Member of Parliament? Who authorised this surveillance and for what purpose?I am immediately drawing the attention of the Hon’ble Speaker of the Lok Sabha @ombirlakota , @kolkata_police , @HMOIndia @WBPolice to this extremely serious matter.I demand an immediate and thorough inquiry to establish the identity of these individuals, who sent them and to uncover the nefarious motive behind this suspected conspiracy.
— Abhishek Banerjee (@abhishekaitc) November 6, 2026
അതേസമയം, അഭിഷേക് ബാനര്‍ജിയുടെ ആരോപണങ്ങളെ പൂര്‍ണമായും തള്ളിയ ബംഗാള്‍ ബിജെപി, അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
'ഒരു രാഷ്ട്രീയ നേതാവിന്റെ ജന്മദിനം നടപ്പാതയില്‍ ആഘോഷിക്കുന്നത് ഇതാദ്യമായാണ് നമ്മള്‍ കാണുന്നത്. ആരെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് തിരിച്ചടിയുണ്ടാകുന്നത് സ്വാഭാവികമാണ്. അതിലുപരി, അഭിഷേക് ബാനര്‍ജിയെ കൊല്ലാന്‍ ആര്‍ക്കാണ് സമയം? അവര്‍ക്ക് ഇനി പറയാനോ ചെയ്യാനോ ഒന്നുമില്ലാത്തതുകൊണ്ടാണ് ഇത്തരമൊരു വിഷയം ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്,' എന്നായിരുന്നു ബംഗാള്‍ മന്ത്രി ദിലീപ് ഘോഷിന്റെ പ്രതികരണം.
വിഷയത്തില്‍ ഇടപെടാതിരുന്ന ജുഡീഷ്യറി സംവിധാനങ്ങള്‍ക്കെതിരെും ബാനര്‍ജി വിമര്‍ശനമുയര്‍ത്തിയിരുന്നു. 'ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ മൂകസാക്ഷികളായി നില്‍ക്കുന്ന കല്‍ക്കട്ട ഹൈക്കോടതിക്കും സുപ്രീം കോടതിക്കും നന്ദി. എന്റെ ജീവന് നേരെ നിരന്തരം ഭീഷണിയുണ്ടായിട്ടും പൊലീസോ നീതിന്യായ വ്യവസ്ഥയോ ഒരു നടപടിയും എടുത്തിട്ടില്ല. നീതിന്യായ വ്യവസ്ഥ കണ്ണടച്ചു നില്‍ക്കുന്നത് കൊണ്ടാണ് സംസ്ഥാനത്തുടനീളം ഗുണ്ടകള്‍ അഴിഞ്ഞാടുന്നത്. നന്ദി, മൈലോര്‍ഡ്‌സ്, മൂകസാക്ഷികളായി നിലകൊള്ളുന്നതിന്!' അഭിഷേക് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും ആരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരം നീക്കങ്ങള്‍ നടന്നതെന്ന് കണ്ടെത്താനും അടിയന്തരവും സമഗ്രവുമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കൊല്‍ക്കത്ത പോലീസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, പശ്ചിമ ബംഗാള്‍ പോലീസ് എന്നിവരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
Content Highlight: TMC national general secretary and MP Abhishek Banerjee has alleged that BJP workers attacked his residence in Kolkata around 2 am on Saturday in the presence of police personnel. He claimed that this was the seventh attempt on his life in the past six months and accused the Kolkata Police of failing to prevent the attack. The allegations have triggered a war of words between the BJP and the Trinamool Congress in West Bengal.