ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണം; നിര്‍ദേശവുമായി മുംബൈ പൊലീസ്

ബോളിവുഡ് താരം ആമിര്‍ ഖാന്റെ അനന്തരവനാണ് ഇമ്രാന്‍ ഖാന്‍

ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണം; നിര്‍ദേശവുമായി മുംബൈ പൊലീസ്
dot image

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയില്‍ സമരമുഖത്തുണ്ടായിരുന്ന ബോളിവുഡ് താരം ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന് നിർദേശം. ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്നാണ് മുംബൈ പൊലീസ് അറിയിച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ പൗരത്വം ചൂണ്ടിക്കാട്ടിയാണ് നടപടി. രാഷ്ട്രീയ പ്രതിഷേധത്തില്‍ പങ്കെടുത്ത ഇമ്രാന്‍ ഖാന്‍ ഇമിഗ്രേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടിയാണ് നടപടി. ബോളിവുഡ് താരം ആമിര്‍ ഖാന്റെ അനന്തിരവനാണ് ഇമ്രാന്‍ ഖാന്‍.

ഇമ്രാന്‍ ഖാനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും മുന്‍ എംപിയുമായ കിരിത് സോമൈയ രംഗത്തെത്തിയിരുന്നു. ഇമ്രാന്‍ ഖാന്‍ യു എസ് പൗരനാണെന്നും അദ്ദേഹത്തിന്റെ പൗരത്വം പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. വിദേശ പൗരന്‍ രാജ്യത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാമോയെന്നും ബിജെപി നേതാവ് ചോദിച്ചിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ നടന്ന പ്രതിഷേധത്തിലായിരുന്നു ഇമ്രാന്‍ ഖാന്‍ പങ്കെടുത്തത്. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും തുടര്‍ന്നുള്ള ദൃശ്യങ്ങളും വൈറലായിരുന്നു.

Content Highlights: Bollywood actor Imran Khan participated in a protest in Mumbai demanding the resignation of Chief Election Commissioner Gyanesh Kumar

dot image
To advertise here,contact us
dot image