

മലയാള സിനിമയിൽ ഫീല്ഡ് ഔട്ടായി നിന്ന സമയത്ത് തനിക്ക് ലഭിച്ച വെളിച്ചമാണ് ബത്തയെന്ന് വിഷ്ണു ഗോവിന്ദന്. സംവിധായകന് ബാലാജി തരണീതരന് തന്നെ ബത്തയിലേക്ക് വിളിച്ചത് അറ്റന്ഷന് പ്ലീസ് കണ്ടിട്ടാണെന്നും ഓഡിഷന് പോലും ഇല്ലായിരുന്നെന്നും വിഷ്ണു പറഞ്ഞു. കരിയറില് ഒരുപാട് സ്ട്രഗിളുണ്ടായിട്ടുണ്ടെങ്കിലും സിനിമയോടുള്ള പാഷന് തന്നെ പിടിച്ചുനിര്ത്താറുണ്ടെന്നും ഇത്രയും കാലം അങ്ങനെയാണ് നിന്നതെന്നും അദ്ദേഹം പറഞ്ഞു.റിപ്പോർട്ടർ ഫിലിംസിന്റെ സെക്കന്റ് ടേക്ക് എന്ന പരിപാടിയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
'ബത്തയ്ക്ക് ലഭിക്കുന്ന റിപ്പോര്ട്ടുകള് കാണുമ്പോള് സത്യം പറഞ്ഞാല് എനിക്ക് മിക്സഡ് ഫീലിങ്ങാണ്. ഇപ്പോഴുള്ള ഇമോഷനെ എന്ത് പേരിട്ട് വിളിക്കണം എന്ന് എനിക്കറിയില്ല. എക്സൈറ്റ്മെന്റ് എന്ന് പറഞ്ഞാലും സന്തോഷം എന്ന് പറഞ്ഞാലും അതിന് ഒരു ഏറ്റക്കുറച്ചിലുണ്ടാകും. മിക്സഡായിട്ടുള്ള ഫീലിങ്ങാണ് എനിക്ക്. മലയാളത്തില് ലിറ്ററലി ഫീല്ഡ് ഔട്ടായി നില്ക്കുന്ന സമയത്ത് എനിക്ക് കിട്ടിയ അവസരമാണ് ബത്ത'.
'മലയാളത്തില് ഒരുപാട് നാളായിട്ട് സിനിമയൊന്നും ചെയ്യാതെ നില്ക്കുകയായിരുന്നു. എല്ലാ ആക്ടേഴ്സിനും ഇതുപോലൊരു അവസ്ഥയുണ്ടാകും. ഞാന് എന്തെങ്കിലും ചെയ്തതുകൊണ്ടല്ല. ഇങ്ങനെയുള്ള അപ്സ് ആന്ഡ് ഡൗണ്സ് ഉണ്ടായിട്ടുണ്ട്. അറ്റന്ഷന് പ്ലീസ് കഴിഞ്ഞപ്പോള് ഒരുപാട് പ്രശംസ കിട്ടിയിരുന്നു. ആ പടത്തിനും നല്ല റീച്ച് കിട്ടി. അപ്പോള് രക്ഷപ്പെട്ടു എന്നായിരുന്നു തോന്നിയത്. പക്ഷേ, കരിയര് ഗ്രാഫ് വീണ്ടും താഴേക്കായിരുന്നു…എന്ന് കരുതി ബത്ത ചെയ്തത് കാരണം ഇനി അങ്ങോട്ട് ഈ അവസ്ഥ മാറുമെന്ന് യാതൊരു പ്രതീക്ഷയുമില്ല', വിഷ്ണു ഗോവിന്ദന് പറഞ്ഞു.
അതേസമയം, വിജയ് സേതുപതി നായകനായി എത്തിയ ബത്ത മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ മുന്നേറുകയാണ്. പ്രശസ്ത സംവിധായകൻ ആറ്റ്ലി അവതരിപ്പിക്കുന്ന ചിത്രം പ്രിയ ആറ്റ്ലിയും മുറാദ് ഖേതാനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു ചിത്രം തിയേറ്ററിൽ എത്തിയിരുന്നത്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ ആകെ 18 കോടിയാണ് നേടിയത്. പ്രേക്ഷക പ്രതികരണങ്ങൾ അനുസരിച്ച് സിനിമയ്ക്ക് ഇനിയും കളക്ഷൻ കൂടാനാണ് സാധ്യത. അതേസമയം, ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫിക്സ് ആണെന്നാണ് റിപ്പോർട്ടുകൾ. സ്ട്രീമിംഗ് തിയ്യതിയോ മറ്റോ ഇതുവരെ പുറത്തുവന്നിട്ടില്ല.
Content Highlights: Vishnu Govindan says about his film career and entry to baththa movie