'തലൈവർ സ്വാഗ്, ലാലേട്ടൻ തകർത്തു, നെൽസൺ വീണ്ടും തെളിയിച്ചു'; ജയിലർ 2 ആദ്യ പ്രതികരണങ്ങൾ പുറത്ത്

ആദ്യ പകുതിയിൽ ഗംഭീര സ്വാഗുമായി രജിനി എത്തുന്നുണ്ടെന്നും കോമഡി ഭാഗങ്ങൾ എല്ലാം നന്നായി വർക്ക് ആയെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു

'തലൈവർ സ്വാഗ്, ലാലേട്ടൻ തകർത്തു, നെൽസൺ വീണ്ടും തെളിയിച്ചു'; ജയിലർ 2 ആദ്യ പ്രതികരണങ്ങൾ പുറത്ത്
dot image

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ജയിലർ 2 ഇന്ന് തിയേറ്ററുകളിൽ എത്തി. രാവിലെ 6 മണിക്ക് തുടങ്ങിയ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ പകുതിയിൽ ഗംഭീര സ്വാഗുമായി രജിനി എത്തുന്നുണ്ടെന്നും കോമഡി ഭാഗങ്ങൾ എല്ലാം നന്നായി വർക്ക് ആയെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

മോഹൻലാലിന്റെ ക്യാമിയോ റോളിന് ലഭിച്ച പ്രതികരണം ഗംഭീരമാണെന്നും ചിത്രത്തിലെ മറ്റ് താരങ്ങളുടെ ഭാഗങ്ങളും നന്നായി ചെയ്തിട്ടുണ്ടെന്നും പ്രേക്ഷകർ പറയുന്നു. അനിരുദ്ധിന്റെ സ്കോർ ചിത്രത്തിന്റെ മാസ് നിമിഷങ്ങൾ ഉയർത്താൻ വളരെയധികം സഹായിച്ചെന്നും ടെക്നിക്കൽ സൈഡ് എല്ലാം വളരെ മികച്ചതാക്കിയെന്നും അഭിപ്രായമുണ്ട്.

കേരളത്തിൽ 4000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പ്രീ സെയിൽസ് മാത്രം 8 കോടിക്ക് മുകളിലാണ് ഇതുവരെ ചിത്രം നേടിയത്. മികച്ച പ്രതികരണങ്ങൾ വന്നത് കാരണം ഇനിയും കളക്ഷൻ നേടാൻ സാധ്യതയുണ്ട്. ഡിസ്ട്രിക്റ്റ് ആപ്പിൻ്റെ കേരളത്തിലെ പ്രീ ബുക്കിങ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിൻ്റെ 12000 ത്തിലധികം ടിക്കറ്റുകൾ ആദ്യ ഒരു മണിക്കൂറിൽ വിറ്റു പോകുന്നത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, ടിക്കറ്റ് ന്യൂ എന്നീ ആപ്പുകൾ വഴിയും കൗണ്ടർ വിൽപന വഴിയും ആദ്യ മണിക്കൂറിൽ ചിത്രത്തിൻ്റെ 1 ലക്ഷത്തിലധികം ടിക്കറ്റുകളാണ് കേരളത്തിൽ വിറ്റ് പോയത്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. ചിത്രത്തിലെ നായകന്‍ രജിനികാന്താണെങ്കിലും മലയാളികളും ഒരു വിഭാഗം ഓഡിയന്‍സും കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെ കഥാപാത്രത്തിനായാണ്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ സെക്കന്‍ഡ് നേരത്തേക്കാണ് ലാലേട്ടൻ പ്രത്യക്ഷപ്പെടുന്നതെങ്കിലും യൂട്യൂബിലെ കമന്റ് ബോക്‌സ് മുഴുവൻ മോഹന്‍ലാല്‍ ആരാധകര്‍ കൈയടക്കിയിരുന്നു.

Content Highlights: Jailer 2 Rajinikanth starrer getting massive positive reports review out

dot image
To advertise here,contact us
dot image