'ഇന്ത്യയുടെ യുവത്വത്തെ ഓർത്ത് അഭിമാനം,പോരാട്ടം തുടരുക, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്'; പിന്തുണയുമായി രാഹുൽ ഗാന്ധി

സമരനേതാക്കളെ കസ്റ്റഡിയിൽ ആക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ വിമർശനം ഉന്നയിച്ചു

'ഇന്ത്യയുടെ യുവത്വത്തെ ഓർത്ത് അഭിമാനം,പോരാട്ടം തുടരുക, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്'; പിന്തുണയുമായി രാഹുൽ ഗാന്ധി
dot image

ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ യുവത്വത്തെ ഓർത്ത് അഭിമാനിക്കുകയാണ്. പോരാട്ടം തുടരുക. തങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്നും രാഹുൽ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. ഈ ഭരണകൂടത്തെയും ഭരണഘടനയെ ആക്രമിച്ച ആളുകളെയും പരാജയപ്പെടുത്തുമെന്ന് നമ്മൾ ഉറപ്പാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

സമരനേതാക്കളെ കസ്റ്റഡിയിൽ ആക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ വിമർശനം ഉന്നയിച്ചു. ഒരു പതിറ്റാണ്ടായി താൻ മോദിക്കെതിരെയും ആർഎസ്എസിനെതിരെയും പോരാടുകയാണ്. നിങ്ങളുടെ എതിരാളിയെ നിങ്ങൾ വിലയിരുത്തുന്നതും മനസിലാക്കുന്നതും പോലെയാണ് താനും മനസിലാക്കുന്നത്. ഇവരുടെ പ്രധാന സ്വഭാവ സവിശേഷത ഭീരുത്വമാണ്. ചുറ്റുമുള്ള ഇടങ്ങളെല്ലാം അടഞ്ഞുപോകുന്നത് വില്ലന്മാരായ മോദിക്കും അമിത് ഷായ്ക്കും, മോഹൻ ഭാഗവതിനും, ഗ്യാനേഷ് കുമാറിനും അജിത് ഡോവലിനും മനസിലാകുന്നുണ്ട്. അത് നമ്മൾ അടച്ചിരിക്കുമെന്നും രാഹുൽ പറഞ്ഞു.

മോദിയോട് പൊലീസിനെയോ, ആംബുലൻസിനെയോ ആരെ വേണമെങ്കിലും വിളിച്ചുകൊള്ളാനും രാഹുൽ പറഞ്ഞു. 'നേതാക്കളെയും, ചെറുപ്പക്കാരെയും, ഞങ്ങളെയുമെല്ലാം അറസ്റ്റ് ചെയ്യൂ. ഞങ്ങൾ നിങ്ങളെ വളഞ്ഞുകൊണ്ടിരിക്കുകയാണ്. മാത്രമല്ല ഞങ്ങൾ പിന്മാറാനും പോകുന്നില്ല. ഈ വാക്ക് കുറിച്ചുവെച്ചോളൂ, വേണ്ട വിവരങ്ങൾ എല്ലാം ഞങ്ങൾ ശേഖരിച്ചു കഴിഞ്ഞു'; രാഹുൽ പറഞ്ഞു.

ഭരണഘടനയെ തങ്ങൾ സംരക്ഷിക്കാൻ പോകുകയാണെന്നും ഇന്ത്യൻ ജനതയുടെ ശബ്ദം തങ്ങൾ സംരക്ഷിക്കുമെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ 10-15 വർഷത്തിനിടയിൽ ഇന്ത്യക്ക് സംഭവിച്ചത് ഇനിയൊരിക്കലും സംഭവിക്കില്ല എന്ന് തങ്ങൾ ഉറപ്പാക്കാൻ പോകുകയാണെന്നും രാഹുൽ പറഞ്ഞു. ഇന്ത്യയുടെ യുവത്വത്തെ ഓർത്ത് താൻ അഭിമാനം കൊള്ളുകയാണെന്നും തങ്ങൾ യുവത്വത്തിനൊപ്പമാണെന്നും രാഹുൽ പറഞ്ഞു, നമ്മുടെ ഭരണഘടനയെ ആക്രമിച്ചവരെ താഴെയിറക്കുമെന്ന് ഉറപ്പാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Content Highlights: Rahul Gandhi expressed support for the CJP-led protests in Delhi through a video message. He praised India's youth, urged them to continue their struggle and said they must ensure the defeat of the government and those who attacked the Constitution.

dot image
To advertise here,contact us
dot image