ഗ്യാനേഷ് കുമാറും നരേന്ദ്ര മോദിയും അമിത് ഷായും ജനാധിപത്യത്തെ നശിപ്പിച്ചു, നീതി കിട്ടും വരെ പോരാടും:രാഹുൽ ഗാന്ധി

'പ്രതിപക്ഷവും യുവജനതയും നീതി ലഭിക്കും വരെ പോരാടും'

ഗ്യാനേഷ് കുമാറും നരേന്ദ്ര മോദിയും അമിത് ഷായും ജനാധിപത്യത്തെ നശിപ്പിച്ചു, നീതി കിട്ടും വരെ പോരാടും:രാഹുൽ ഗാന്ധി
dot image

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറും നരേന്ദ്ര മോദിയും അമിത് ഷായും ജനാധിപത്യത്തെ നശിപ്പിച്ചെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷവും യുവജനതയും നീതി ലഭിക്കും വരെ പോരാടും. തന്‌റെ വാര്‍ക്കുകള്‍ ഓര്‍ത്തിരുന്നോളൂ എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ യുവത്വത്തെ ഓർത്ത് അഭിമാനിക്കുകയാണെന്നും പോരാട്ടം തുടരണമെന്നും അദ്ദേഹം യുവജനതയോട് പറഞ്ഞു. തങ്ങൾ ഒപ്പമുണ്ടെന്നും രാഹുൽ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. ഈ ഭരണകൂടത്തെയും ഭരണഘടനയെ ആക്രമിച്ച ആളുകളെയും പരാജയപ്പെടുത്തുമെന്ന് നമ്മൾ ഉറപ്പാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തിരുന്നു.

സിജെപി സമരം നേരിടാൻ കർശന നിയന്ത്രണങ്ങൾ ആയിരുന്നു കേന്ദ്ര സർക്കാരും സുരക്ഷാ സേനകളും ഏർപ്പെടുത്തിയത്. കേന്ദ്ര സായുധ പൊലീസ് വിഭാഗത്തിലെ 23,000 പേരെയാണ് ഡല്‍ഹിയിൽ കേന്ദ്രം വിന്യസിച്ചിരുന്നത്. സമരം പൊളിക്കാനായി സമരനേതാക്കളെ നേരത്തെ കസ്റ്റഡിയിൽ എടുക്കുക എന്നതായിരുന്നു പൊലീസ് സ്വീകരിച്ച രീതി.

ഇതനുസരിച്ച് സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കയെ വിമാനത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു. യൂട്യൂബർ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ നിരവധി വിദ്യാർത്ഥി, ദേശീയ നേതാക്കളെയും അവർ ഉണ്ടായിരുന്നയിടത്തുനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകരായ റോഷ്‌നി രാജനെയും ഫര്‍സ ടി എമ്മിനെയും ഡല്‍ഹി പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരുന്നു. റിപ്പോര്‍ട്ടിങിനിടെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാനിലേക്ക് കയറ്റിയത്. ഒടുവിൽ വൈകുന്നേരമാണ് ഇരുവരെയും പൊലീസ് വിട്ടയച്ചത്.

Content Highlights: Rahul Gandhi Criticises Gyanesh Kumar Modi And Amit Shah Over Democratic Process

dot image
To advertise here,contact us
dot image