വിവാദങ്ങൾക്ക് പിന്നാലെ 'ഫോം 6' ലെ വിവാദ ഭാഗങ്ങള്‍ നീക്കി; SIR പുരോഗമിക്കുന്ന സംസ്ഥാനങ്ങളില്‍ മാറ്റമില്ല

എസ്‌ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നാണ് ഭാഗം നീക്കം ചെയ്തത്

വിവാദങ്ങൾക്ക് പിന്നാലെ 'ഫോം 6' ലെ വിവാദ ഭാഗങ്ങള്‍ നീക്കി; SIR പുരോഗമിക്കുന്ന സംസ്ഥാനങ്ങളില്‍ മാറ്റമില്ല
dot image

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ വിയോജിപ്പ് വിവാദമായതിന് പിന്നാലെ ഫോം 6-ല്‍ വിവാദമായ ഭാഗം നീക്കം ചെയ്തു. ECNET പോര്‍ട്ടലില്‍ നിന്നാണ് വിവാദ ചോദ്യം നീക്കം ചെയ്തത്. മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള ഭാഗമാണ് നീക്കിയത്. എസ്‌ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളിലെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നാണ് ഭാഗം നീക്കം ചെയ്തത്. എന്നാല്‍ എസ്‌ഐആര്‍ നടപടികള്‍ പുരോഗമിക്കുന്ന സംസ്ഥാനങ്ങളില്‍ തല്‍സ്ഥിതി തുടരും.

നിങ്ങളുടെ അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും മുന്‍ എസ്‌ഐആറില്‍ ഉള്‍പ്പെട്ടിരുന്നോ, ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്നതായിരുന്നു ഫോം 6 ലെ വിവാദ ഭാഗം. ഇത് പൗരത്വവുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണെന്ന വിമര്‍ശനം പ്രതിപക്ഷം ശക്തമാക്കിയിരുന്നു. ഫോം 6 മാറ്റത്തില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഫോം 6-നൊപ്പം നല്‍കിയിട്ടുള്ള സത്യപ്രസ്താവന (Declaration) പൂരിപ്പിക്കാതെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍ ആശങ്ക അറിയിച്ചിരുന്നത്. ഫോം 6, 1960 ലെ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നിയമങ്ങളുടെ ഭാഗമാണെന്നും, ഇസിക്ക് സ്വന്തമായി ഫോമില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്നും, അത്തരമൊരു കൂട്ടിച്ചേര്‍ക്കല്‍ നിയമപരമായ പിന്തുണയില്ലാത്തതാണെന്നും അവര്‍ പറഞ്ഞു.

പിന്നാലെ പേര് ചേര്‍ക്കാന്‍ പഴയ ഫോം ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ശനിയാഴ്ച ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൂര്‍ണ യോഗത്തിലായിരുന്നു തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് പിന്നാലെ നാല് ദിവസത്തിന് ശേഷമാണ് നടപടിയിലേക്ക് കടക്കുന്നത്. രണ്ട് കമ്മീഷണര്‍മാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ഈ ചോദ്യം ഒഴിവാക്കുന്നത് തെറ്റുതിരുത്തല്‍ നടപടി ആയാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: The Election Commission has removed the section seeking parents’ SIR details from Form 6 on the ECNET portal following controversy over differences among election commissioners. The section has been removed from online portals in states where SIR has been completed, while the existing format will continue in states where the SIR process is still underway.

dot image
To advertise here,contact us
dot image