ഒരൊറ്റ സന്ദേശം; മകളെ കാണാന്‍ പതിനാല് മണിക്കൂര്‍ യാത്ര ചെയ്ത് തൊട്ടടുത്ത ദിവസം തന്നെയെത്തി പിതാവ്

മകൾ സന്ദേശം അയച്ചതിന് പിന്നാലെയായിരുന്നു അച്ഛൻ എത്തിയത്

ഒരൊറ്റ സന്ദേശം; മകളെ കാണാന്‍ പതിനാല് മണിക്കൂര്‍ യാത്ര ചെയ്ത് തൊട്ടടുത്ത ദിവസം തന്നെയെത്തി പിതാവ്
dot image

അച്ഛന് തന്നോടുള്ള സ്‌നേഹവും കരുതലും വ്യക്തമാക്കുന്ന അനുഭവം പങ്കുവെച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡീയ. താന്‍ പങ്കുവെച്ച ഒരു സന്ദേശത്തിന് പിന്നാലെ അച്ഛന്‍ തന്നെ കാണാന്‍ എത്തിയ സംഭവമാണ് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. താന്‍ അയച്ച സന്ദേശം അച്ഛന്റെ മനസ്സില്‍ ഉടക്കിയെന്നും തന്നെ കാണാന്‍ തൊട്ടടുത്ത ദിവസം തന്നെ അച്ഛന്‍ എത്തിയെന്നും പെണ്‍കുട്ടി പറയുന്നു.

'apple.kaivalya' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തലേദിവസം രാത്രി അച്ഛനെ മിസ് ചെയ്യുന്നുവെന്നും കാണണമെന്നും പറഞ്ഞ് സന്ദേശം അയച്ചതായി പെണ്‍കുട്ടി പറയുന്നു. തൊട്ടടുത്ത ദിവസം വീടിന്റെ വാതില്‍ തുറന്നപ്പോള്‍ താന്‍ ഞെട്ടിപ്പോയി. കണ്‍മുന്നില്‍ അച്ഛന്‍ നില്‍ക്കുന്നതാണ് കണ്ടതെന്നും പെണ്‍കുട്ടി പറഞ്ഞു. പതിനാല് മണിക്കൂര്‍ യാത്ര ചെയ്താണ് അച്ഛന്‍ തന്നെ കാണാന്‍ എത്തിയത്. എട്ട് മണിക്കൂറോളം തനിക്കൊപ്പം ചെലവഴിച്ചു. പാത്രങ്ങളും മറ്റും കഴുകി അച്ഛന്‍ തന്നെ സഹായിച്ചു. പുറത്തുകൊണ്ടുപോയി തനിക്ക് ഇഷ്ടമുള്ള ഭക്ഷണം വാങ്ങി നല്‍കി. ഇതിനിടെ ജോലിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അദ്ദേഹം മാനേജ് ചെയ്തു. പോകുന്നതിന് മുന്‍പ് താന്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്നാണ് അച്ഛന്‍ പറഞ്ഞത്. അദ്ദേഹം എപ്പോഴും തനിക്കൊപ്പം ഉണ്ടായിരിക്കുമെന്നും അച്ഛന്‍ പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു.

Also Read:

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തിയത്. പലരും സമാന അനുഭവങ്ങള്‍ പങ്കുവെച്ചു. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് അച്ഛന്‍ തന്നെ കാണാന്‍ വന്ന അനുഭവമായിരുന്നു ഒരാള്‍ പങ്കുവെച്ചത്. അച്ഛന്മാരായാല്‍ ഇങ്ങനെയായിരിക്കണം എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ഈ പോസ്റ്റ് ഹൃദയത്തെ സ്പര്‍ശിച്ചുവെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Content Highlights- A father traveled for fourteen hours to see his daughter after receiving a single message from her and arrived the very next day

dot image
To advertise here,contact us
dot image