"ചിരി നിർത്താൻ പോലും കഴിഞ്ഞില്ല"; ബെത്ലഹേം കുടുംബ യൂണിറ്റിനെ പ്രശംസിച്ച് രുക്മിണി വസന്ത്

നിവിൻ പോളിയുടെയും മമിതയുടെയും ആരാധിക; ബേത്ലഹേം കുടുംബ യൂണിറ്റിന് കൈയടിച്ച് രുക്മിണി വസന്ത്

"ചിരി നിർത്താൻ പോലും കഴിഞ്ഞില്ല";  ബെത്ലഹേം കുടുംബ യൂണിറ്റിനെ പ്രശംസിച്ച് രുക്മിണി വസന്ത്
dot image

മലയാള ബോക്‌സ് ഓഫീസില്‍ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ കാറ്റില്‍പ്പറത്തി കുതിക്കുന്ന ഭാവന സ്റ്റുഡിയോസിന്റെ 'ബെത്ലഹേം കുടുംബ യൂണിറ്റ്' തെന്നിന്ത്യയൊട്ടാകെ തരംഗം തീര്‍ക്കാന്‍ ഒരുങ്ങുകയാണ്. സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പ് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. നിവിൻ പോളി നായകനായ 'ബെത്ലഹേം കുടുംബ യൂണിറ്റ്' സിനിമയെ പ്രശംസിച്ച് നടി രുക്മിണി വസന്ത്.

'ഞാൻ എന്റെ കുടുംബത്തോടൊപ്പം ബേത്ലഹേം കുടുംബ യൂണിറ്റ് സിനിമ കണ്ടു. സിനിമ കണ്ടതിന് ശേഷം ചിരി നിർത്താൻ പോലും കഴിഞ്ഞില്ല. അത്രയും മനോഹരമായൊരു സിനിമാനുഭവമായിരുന്നു ഇത്. ഞാൻ നിവിൻ പോളിയുടെയും മമിതയുടെയും ആരാധികയാണ്. ഗിരീഷ് സാറിന്റെ സംവിധാനം മികച്ചതായിരുന്നു. സിനിമയിലെ സംഗീതം എടുത്തുപറയേണ്ടതാണ്. ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവരുടെയും പേരുകൾ എനിക്ക് അറിയില്ലെങ്കിലും, എല്ലാവരും അവരുടെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇത്രയും മനോഹരമായൊരു സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചതിന് എല്ലാവർക്കും നന്ദി; രുക്മിണി വസന്ത് പറഞ്ഞു.

അതേസമയം, ബെത്‌ലഹേം കുടുംബ യൂണിറ്റ് 200 കോടിയിലധികം രൂപ ബോക്സ് ഓഫീസിൽ നേടി ജൈത്രയാത്ര തുടരുകയാണ്. ഓണക്കാലത്ത് കുടുംബസമേതം കണ്ടിരിക്കാവുന്ന മികച്ചൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Actress Rukmini Vasanth praised the Malayalam movie ‘Bethlehem Family Unit’. Her positive remarks about the film and its team have gained attention among cinema audiences.

dot image
To advertise here,contact us
dot image