പരിശോധനയ്ക്കിടെ സര്‍ക്കാര്‍ ഓഫീസിലെ ശൗചാലയത്തിന് വൃത്തിയില്ലെന്ന് കണ്ടെത്തി, സ്വയം വൃത്തിയാക്കി മന്ത്രി

പരിശോധനകള്‍ നടത്തുന്നതിനിടെയാണ് ശൗചാലയത്തിന്റെ ശോചനീയാവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്

പരിശോധനയ്ക്കിടെ സര്‍ക്കാര്‍ ഓഫീസിലെ ശൗചാലയത്തിന് വൃത്തിയില്ലെന്ന് കണ്ടെത്തി, സ്വയം വൃത്തിയാക്കി മന്ത്രി
dot image

അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക - പുരാവസ്തു വകുപ്പ് മന്ത്രി ജുപ്പള്ളി കൃഷ്ണറാവുവാണ് നാഗര്‍കുര്‍നൂല്‍ ജില്ലയിലെ പെന്റലവെല്ലി തഹസില്‍ ഓഫീസില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് പരിശോധനകള്‍ നടത്തുന്നതിനിടെയാണ് ശൗചാലയത്തിന്റെ ശോചനീയാവസ്ഥ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അടിസ്ഥാനപരമായ വൃത്തിയെങ്കിലും പാലിക്കണമെന്ന കര്‍ശനമായ നിര്‍ദേശം നല്‍കിയ അദ്ദേഹം ഉദ്യോഗസ്ഥരെ പരസ്യമായി ശാസിക്കുകയും ചെയ്തു.

ഇത്തരം അവസ്ഥകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും എങ്ങനെയാണ് ശൗചാലയങ്ങള്‍ ഇത്രയും വൃത്തിഹീനമായി ഉപയോഗിക്കുന്നതെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചു. പിന്നാലെ മന്ത്രി സ്വയം വെള്ളമെടുത്ത് ശൗചാലയം വൃത്തിയാക്കുകയും ചെയ്തു.

Also Read:

റവന്യു പെറ്റീഷനുകളും തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകളും പരിശോധിക്കാനാണ് മന്ത്രി തഹസില്‍ദാര്‍ ഓഫീസില്‍ എത്തിയത്. ഫയലുകള്‍ തീർപ്പാക്കാന്‍ വരുന്ന കാലതാമസത്തിനെയും മന്ത്രി വിമര്‍ശിച്ചു. അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതില്‍ വരുന്ന കാലതാമസത്തിന് മറുപടി നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: A minister found a government office toilet in an unhygienic condition during an inspection. The minister then cleaned the toilet himself, highlighting concerns over cleanliness and maintenance at government offices

dot image
To advertise here,contact us
dot image