

വാഷിങ്ടണ്‍: അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ സാധ്യമാകാത്തതിന് കാരണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരു കരാര്‍ വേണമെന്ന നിലപാട് ഇറാന് ഉണ്ടെങ്കിലും 'തന്റെ നിബന്ധനകള്‍' അoഗീകരിക്കുന്ന 'ശരിയായ' ഒരു കരാറിന് അവര്‍ തയ്യാറല്ലെന്ന് ട്രംപ് പറഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് ഇപ്പോള്‍ അമേരിക്കന്‍ പ്രദേശമാണെന്ന് ആവർത്തിച്ച് കൊണ്ടായിരുന്നു ട്രംപിന്റെ പ്രസ്താവന.
മെരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചെന്ന കാരണത്താല്‍ ഇറാനിലെ സൈനിക നീക്കങ്ങള്‍ പരിമിതപ്പെടുത്തിയെന്ന സൂചനയല്ല നല്‍കുന്നതെന്നും ട്രംപ് വ്യക്താക്കി. ' എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുകയാണ്. യുഎസിന് പൂര്‍ണ നിയന്ത്രണമാണ് ഉള്ളത്. ഹോര്‍മൂസ് കടലിടുക്ക് ഉള്‍പ്പെടുന്ന പ്രദേശത്തടക്കം പൂര്‍ണ ആധിപത്യമാണ് യുഎസിനുള്ളത്', ട്രംപ് പറഞ്ഞു.
ഇറാന് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം അവരുടെ എണ്ണ ശൃംഖലകള്‍, സാമ്പത്തിക ഇടപാടുകള്‍, കപ്പല്‍ രജിസ്റ്ററികള്‍, എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍, ഫ്രണ്ട് കമ്പനികള്‍ എന്നിവയെല്ലാം ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും ട്രംപ് വിശദീകരിച്ചു. ഇറാനെ ഒറ്റപ്പെടുത്താന്‍ അമേരിക്കന്‍ സഖ്യകക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന ആഹ്വാനവും ട്രംപ് നടത്തി. അതേസമയം യുഎസിന്റെ സാമ്പത്തിക ഉപരോധം ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ലെന്നും മുമ്പ് പ്രഖ്യാപിച്ച ഉപരോധങ്ങളുടെ ഗതി തന്നെയാകും അതിനും സംഭവിക്കാന്‍ പോകുന്നതെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.
ഇതിനിടെ ഇറാന്‍ ഉപരോധം ആരംഭിച്ചതിന് പിന്നാലെ ഹോര്‍മൂസ് കടലിടുക്കില്‍ 19 സീഫറര്‍മാരാണ് കൊല്ലപ്പെട്ടതെന്ന് യുഎന്നിന്റെ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ അറിയിച്ചു. 68ഓളം ആക്രമണങ്ങളാണ് ഫെബ്രുവരി മുതല്‍ ഈ മാസം വരെ കപ്പലുകള്‍ക്ക് നേരിടേണ്ടി വന്നത്. ഓഗസ്റ്റ് 17ന് ലൈബേരിയന്‍ കൊടി വഹിച്ച കണ്ടെയ്‌നറിന്റെ എഞ്ചിന് റൂമിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ക്രൂ അംഗം കൊല്ലപ്പെട്ടതാണ് അവസാന സംഭവം. കൊല്ലപ്പെട്ടത് ഷിപ്പിന്റെ ചീഫ് എഞ്ചിനീയറാണെന്ന് മാരിടൈം ട്രാഫിക്ക് ട്രാക്കിങ് കമ്പനിയായ വിന്‍ഡ്‌വാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: US President Donald Trump said Iran wants to reach a deal but is not prepared to accept an agreement based on his conditions. His remarks come amid ongoing efforts and discussions surrounding a potential agreement with Iran