സ്വപ്‌നം കണ്ടു പക്ഷേ മറന്നുപോയി; ഉണരുമ്പോള്‍ സ്വപ്‌നം മറന്നുപോകുന്നത് എന്തുകൊണ്ടാണ്

സ്വപ്‌നങ്ങള്‍ മറന്നുപോകുന്നത് യഥാര്‍ഥത്തില്‍ മനുഷ്യന് അനുഗ്രഹമാണെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്

സ്വപ്‌നം കണ്ടു പക്ഷേ മറന്നുപോയി; ഉണരുമ്പോള്‍ സ്വപ്‌നം മറന്നുപോകുന്നത് എന്തുകൊണ്ടാണ്
dot image

രാത്രിയില്‍ ഉറക്കത്തിനിടയില്‍ എല്ലാവരും മനോഹരമോ, ഭയപ്പെടുത്തുന്നതോ, വിചിത്രമോ ആയ പല സ്വപ്നങ്ങള്‍ കാണാറുണ്ട്. എന്നാല്‍ പലപ്പോഴും രാവിലെ ഉണരുമ്പോഴേക്കും ആ സ്വപ്‌നങ്ങള്‍ പൂര്‍ണ്ണമായും മറന്നുപോവുകയാണ് ചെയ്യാറ്. ചിലപ്പോള്‍ ഓര്‍ത്തെടുക്കാന്‍ നോക്കിയാലും എന്തൊക്കയോ അവ്യക്തമായ ചിത്രമായിരിക്കും ലഭിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

എന്തുകൊണ്ടാണ് സ്വപ്നങ്ങള്‍ ഓര്‍മ്മിക്കാന്‍ കഴിയാത്തത്?

തലച്ചോറില്‍ 'ഹിപ്പോകാമ്പസ്' എന്നൊരു ചെറിയ ഭാഗമുണ്ട്. അതിനെ തലച്ചോറിന്റെ മെമ്മറി കാര്‍ഡ് എന്ന് വിളിക്കാം. അത് ഹ്രസ്വകാല ഓര്‍മ്മകളെ ദീര്‍ഘകാല ഓര്‍മ്മകളാക്കി മാറ്റുന്നു. ഒരാള്‍ ഉറങ്ങുമ്പോള്‍ ഹിപ്പോകാമ്പസും പൂര്‍ണ്ണമായും ഉറങ്ങുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. അതിനാല്‍ ഒരാള്‍ സ്വപ്നം കാണുമ്പോള്‍ അയാളുടെ തലച്ചോറിന് അത് മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കാന്‍ കഴിയില്ല. ഹിപ്പോകാമ്പസ് ഉണരുമ്പോഴേക്കും സ്വപ്‌നവും അപ്രത്യക്ഷമായിട്ടുണ്ടാകും.'

forget our dreams upon waking

'നോറെപിനെഫ്രിന്‍' എന്ന രാസവസ്തുവിന്റെ കുറവ്

കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ തലച്ചോറിന് നോറെപിനെഫ്രിന്‍ എന്ന പ്രത്യേക കെമിക്കല്‍ ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആവശ്യമാണ്. ഒരാള്‍ മിക്കപ്പോഴും സ്വപ്നം കാണുന്നത് ഗാഢനിദ്രയിലായിരിക്കുമ്പോഴാണ്. ഈ സമയത്ത് ശരീരത്തിലെ ഈ രാസവസ്തുവിന്റെ അളവ് ഗണ്യമായി കുറയുന്നു. ഈ രാസവസ്തു ഇല്ലാതെ തലച്ചോറിന് സ്വപ്നങ്ങളെ ഓര്‍മ്മകളായി രേഖപ്പെടുത്താന്‍ കഴിയില്ല. സ്വപ്‌നങ്ങള്‍ മറന്നുപോകുന്നത് യഥാര്‍ഥത്തില്‍ മനുഷ്യന് അനുഗ്രഹമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

എല്ലാ രാത്രിയിലും കാണുന്ന ഓരോ സ്വപ്നവും ഓര്‍മ്മിച്ചാല്‍ യഥാര്‍ത്ഥ ജീവിത ഓര്‍മ്മകളും സ്വപ്നങ്ങളുടെ സാങ്കല്‍പ്പിക ലോകവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ തലച്ചോറിന് കഴിയില്ല. അതിനാല്‍ ആ സങ്കീര്‍ണതയില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ തലച്ചോറ് സ്വപ്നങ്ങളെ ഉടനടി മായ്ക്കുന്നു.

forget our dreams upon waking

ചില സ്വപ്നങ്ങള്‍ മാത്രം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത് എന്തുകൊണ്ട്?

രാവിലെ ഉണര്‍ന്നതിനുശേഷവും ചില സ്വപ്‌നങ്ങള്‍ ഓര്‍മ്മിക്കാറുണ്ടല്ലോ?.അത് എന്തുകൊണ്ടായിരിക്കും. അതിന് കാരണം ഇതാണ്. ഒരു സ്വപ്നത്തിന്റെ മധ്യത്തില്‍ വച്ച് ഒരാള്‍ പെട്ടെന്ന് ഉണര്‍ന്നാല്‍ അയാളുടെ ഹിപ്പോകാമ്പസ് ഉടനടി സജീവമാകും. സ്വപ്നത്തിന്റെ അവസാന ഭാഗം അയാളുടെ ഓര്‍മ്മയില്‍ രേഖപ്പെടുത്തും. പ്രത്യേകിച്ച് ഭയപ്പെടുത്തുന്നതോ വൈകാരികമോ ആയ സ്വപ്നങ്ങള്‍ തലച്ചോറില്‍ തീവ്രമായ പ്രവര്‍ത്തനം സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് ഉണര്‍ന്നതിനുശേഷവും അവ കുറച്ച് സമയത്തേക്ക് ഓര്‍മ്മയില്‍ നിലനില്‍ക്കുന്നത്.

Content Highlights :Why do we forget our dreams upon waking? Research suggests that forgetting dreams is actually a blessing for humans.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image