ഓണക്കോടി മുതല്‍ വാഴയില വരെ... പ്രവാസി മലയാളികള്‍ക്കായി ഓണച്ചന്ത ആരംഭിച്ച് ലുലു

പഴയിടം മോഹനന്‍ നമ്പൂതിരിയുടെയും ഷെഫ് പിള്ളയുടേയും നേതൃത്വത്തിലാണ് ഇത്തവണത്തെ ലുലു ഓണസദ്യ തയ്യാറാക്കുന്നത്

ഓണക്കോടി മുതല്‍ വാഴയില വരെ... പ്രവാസി മലയാളികള്‍ക്കായി ഓണച്ചന്ത ആരംഭിച്ച് ലുലു
dot image

മലയാളി എവിടെയായാലും ഓണം ഒരു വികാരമാണല്ലെ. പ്രവാസി മലയാളികളുടെ ഓണ ഒരുക്കങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഗള്‍ഫ് ഓണവിപണി ഒരുങ്ങിയിരിക്കുകയാണ്. ഓണസദ്യ ഒരുക്കാനും, ഓണക്കോടി വാങ്ങാനുമെത്തുന്നവരുടെ തിരക്കിലാണ് യുഎഇയിലെ ഓണവിപണികള്‍. കേരളത്തില്‍ നിന്നുള്ള വിപുലമായ ഉല്‍പ്പന്നങ്ങളുമായി ശ്രദ്ധനേടുകയാണ് ലുലുമാളിലെ ഓണച്ചന്ത. പലവര്‍ണ്ണത്തിലുള്ള പൂക്കള്‍, വാഴയില, പഴങ്ങള്‍, പച്ചക്കറികള്‍, നാളികേരം, പപ്പടം, വൈവിധ്യമാര്‍ന്ന പായസവിവഭവങ്ങള്‍ അടക്കം കേരളത്തില്‍ നിന്നുള്ള തനത് ഓണം ഉല്‍പ്പന്നങ്ങളുടെ മികച്ച ശേഖരമാണ് ലുലുമാളിലെ ഓണച്ചന്തയില്‍ ഒരുക്കിയിരിക്കുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ അടക്കം 2500 ടണ്ണിലേറെ വരുന്ന ഓണ ഉല്‍പ്പന്നങ്ങളാണ് ഗള്‍ഫ് വിപണിയിലേക്ക് ലുലു എത്തിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് ഏറ്റവും മികച്ചൊരു ഓണക്കാലം നല്‍കുകയാണ് ലുലു ലക്ഷ്യമിടുന്നത്.

കുടാതെ പഴയിടം മോഹനന്‍ നമ്പൂതിരിയുടെയും ഷെഫ് പിള്ളയുടേയും നേതൃത്വത്തിലാണ് ഇത്തവണത്തെ ലുലു ഓണസദ്യ തയ്യാറാക്കുന്നത്. രണ്ട് കൂട്ടം പായസമടക്കമുള്ള ഇരുപത്തിനാല് വിഭവങ്ങള്‍ ഉള്ള ഓണസദ്യയുടെ പ്രീബുക്കിങ് ലുലുമാളില്‍ തുടങ്ങിക്കഴിഞ്ഞു. ലുലു സ്റ്റോറുകളില്‍ നേരിട്ടെത്തിയും ഓണ്‍ലൈനിലൂടേയും ഓണസദ്യ ബുക്ക് ചെയ്യാന്‍ സാധിക്കും. ലുലു സ്‌റ്റോറുകളില്‍ ഓണസദ്യ പ്രീഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 600 ഹാപ്പിനെസ് പോയിന്റുകളും ലഭിക്കും. ബള്‍ക്ക് പായസം ഓര്‍ഡറുകള്‍ക്കും പ്രീബുക്കിങ് ലഭ്യമാണ്. ഇരുപത്തഞ്ചിലധികം വൈവിധ്യങ്ങളുമായി പായസം മേളകയും ലുലു സ്റ്റോറുകളില്‍ ആരംഭിച്ചു. ചക്കപ്പായസം, മാമ്പഴപ്പായസം, ഈന്തപ്പഴപ്പായസം, കരിക്ക് പായസം, നവരത്‌ന പായസം, ചോക്ലേറ്റ് പായസം, പനീര്‍ പിസ്ത പായസം, കാരറ്റ് പായസം തുടങ്ങി വ്യത്യസ്തമായ പായസങ്ങളാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണമായിട്ടുള്ളത്.

ഓണസദ്യയുടെ വിപണിക്ക് പുറമേ ഓണക്കോടികളുടെ വിപുലമായ ശേഖരവും ലുലു ഫാഷന്‍ സ്റ്റോറില്‍ ഒറുക്കിയിട്ടുണ്ട്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും ആകര്‍ഷകമായ വസ്ത്രശേഖരമാണ് ഓണത്തിനായി പ്രത്യേകം ഒരുക്കിയിട്ടുള്ളത്. 200 ദിര്‍ഹത്തിന് പര്‍ച്ചഴ്‌സ് ചെയ്യുന്നവര്‍ക്ക് 50 ഗിര്‍ഹത്തിന്റെ ഡിസ്‌കൗണ്ടും ലഭ്യമാണ്. പ്രത്യകം ബാങ്ക് കാര്‍ഡ് ഓഫറുകളും ലഭ്യമാണ്.

Content Highlight: Lulu Hypermarket has launched a special Onam market featuring festive essentials and traditional products for Malayali expatriates preparing for Onam celebrations.

dot image
To advertise here,contact us
dot image