ഫോണ്‍ വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലമുകളില്‍ നിന്ന് ചാടിയ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് 19കാരനായ യുവാവ് മലമുകളിലേക്ക് പോയത്

ഫോണ്‍ വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലമുകളില്‍ നിന്ന് ചാടിയ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം
dot image

മുംബൈ: മഹാരാഷ്ട്ര ഛത്രപതി സംബാജിനഗര്‍ മലമുകളില്‍ നിന്നും ചാടി ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ സംഭവം. മലമുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച മകനെ രക്ഷിക്കാനായി പിതാവും ഇരുവരും ചാടിയതില്‍ പരിഭ്രാന്തിയിലായി അമ്മയും കൊക്കയിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വലൂജ് എംഐഡിസി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഖവാദ്യ ഹില്‍സ്റ്റേഷനിലാണ് സംഭവം.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് 19കാരനായ യുവാവ് മലമുകളിലേക്ക് പോയത്. മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനെ ചൊല്ലി രക്ഷിതാക്കളുമായി വാക്കുതര്‍ക്കമുണ്ടാവുകയും പ്രകോപനത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയുമായിരുന്നു. പരിഭ്രാന്തരായ രക്ഷിതാക്കള്‍ മകന്റെ പിന്നാലെ മലമുകളിലെത്തുകയും വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ വഴങ്ങാന്‍ മകന്‍ തയ്യാറായിരുന്നില്ല.

മലമുകളില്‍ നിന്നും ചാടി കൗമാരക്കാരന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും പ്രദേശവാസികളും സ്ഥലത്തെത്തുകയായിരുന്നു. ഇവരും 19കാരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏകദേശം മൂന്ന് മണിക്കൂറാണ് മലമുകളില്‍ യുവാവ് പൊലീസിനെയും പ്രദേശവാസികളെയും രക്ഷിതാക്കളെയും മുള്‍മുനയില്‍ നിര്‍ത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഏറെ പണിപ്പെട്ട് പിതാവ് മകന്റെ അടുത്തെത്തി കാര്യങ്ങള്‍ സംസാരിച്ചെങ്കിലും യുവാവ് മലമുകളില്‍ നിന്നും താഴേക്ക് എടുത്ത് ചാടുകയായിരുന്നു. അവനെ രക്ഷിക്കാനായി പിതാവും മകനും ഭര്‍ത്താവും ചാടിയത് കണ്ട് പരിഭ്രാന്തിയായ അമ്മയും താഴേക്ക് ചാടുകയായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: A father mother and son claim life of three at maharashtra

dot image
To advertise here,contact us
dot image