

സിനിമയിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങൾ എപ്പോഴും പ്രേക്ഷകർ ശ്രദ്ധയോടെ വീക്ഷിക്കുന്ന കുടുംബമാണ് നടൻ മോഹൻലാലിന്റേത്. മക്കളായ പ്രണവിൻ്റെയും വിസ്മയയുടെയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ എപ്പോഴും അഭിമുഖങ്ങളിൽ ഉയർന്നുവരാറുണ്ട്. എന്നാൽ ഇതിൽ തങ്ങളുടെ വ്യക്തമായ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സുചിത്ര മോഹൻലാൽ. മക്കളുടെ വിവാഹം എന്ന് നടക്കുമെന്ന ചോദ്യങ്ങൾ കേട്ട് ജനങ്ങൾക്ക് ഇപ്പോൾ മടുത്തു കാണുമെന്നാണ് തമാശരൂപേണ സുചിത്ര പറയുന്നത്. വിവാഹം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതുമെല്ലാം പൂർണ്ണമായും മക്കളുടെ മാത്രം തീരുമാനമാണെന്ന് സുചിത്ര വ്യക്തമാക്കി.
"കുട്ടികളുടെ കല്യാണം എന്തായി എന്ന ചോദ്യം ചോദിച്ച് ആൾക്കാരിപ്പോൾ മടുത്തു എന്ന് തോന്നുന്നു. അതും അവരുടെ ഇഷ്ടം. ഞാൻ പറഞ്ഞിട്ടുണ്ട് നിങ്ങൾക്ക് കഴിക്കണം എന്ന് തോന്നുമ്പോൾ കഴിക്കാം. ഇനിയിപ്പോൾ ഞങ്ങൾ കണ്ടുപിടിച്ച് തരണമെന്ന് പറഞ്ഞാൽ വന്നു പറഞ്ഞോ. നിങ്ങൾക്ക് സ്വന്തമായി കണ്ടുപിടിക്കണമെങ്കിൽ അതും ഞങ്ങളോട് തുറന്നു പറയാം. നിങ്ങൾക്ക് ഇനി കല്യാണം വേണ്ടെങ്കിൽ അതും ഓക്കെ.
നിങ്ങൾ നമ്മുടെ കൂടെ ഇരിക്കുന്നത് നമുക്ക് ഏറ്റവും സന്തോഷമാണ്. എപ്പോൾ വേണമെങ്കിലും അത് നിങ്ങൾക്ക് ഞങ്ങളോട് തുറന്നു പറയാം എന്ന്. പിന്നെ എല്ലാവരും ഞങ്ങളോട് പറയും നിങ്ങൾക്ക് കൊച്ചുമക്കൾ വേണ്ടേ എന്ന്. ഞാൻ പറയും എന്റെ ചേട്ടന്റെയും ചേച്ചിയുടെയുമൊക്കെ കൊച്ചുമക്കളുണ്ട്. അതുമതി. ഇവർക്ക് എപ്പോഴാ വേണ്ടതെന്ന് വച്ചാൽ അപ്പോൾ നോക്കാം.

ഇപ്പോഴത്തെ ജനറേഷനും അതാണ് ഇഷ്ടം. അവർ ഇപ്പോൾ മുതിർന്ന ആളുകളാണ്. അപ്പുവാണെങ്കിൽ അവനിപ്പോൾ 36 വയസായി. മായക്ക് ആണെങ്കിൽ ഇപ്പോൾ 32 വയസായി. അവർക്ക് ആ സ്വാതന്ത്ര്യം ഇല്ലെങ്കിൽ പിന്നെ, അല്ലെങ്കിൽ നമ്മൾ പറയുന്ന പോലെ കേൾക്കണം എന്നൊന്നും പറഞ്ഞാൽ പറ്റില്ല,' സുചിത്ര മോഹൻലാൽ പറഞ്ഞു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
Content Highlights: Suchitra Mohanlal has clarified her views regarding the weddings of her children Pranav Mohanlal and Vismaya Mohanlal. She shared her perspective on their personal decisions and addressed the discussions surrounding their marriage plans.