ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ്; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു, ക്രമക്കേടിൽ 7 പേരെ അറസ്റ്റ് ചെയ്ത് സിഐഡി

ഒഎംആര്‍ കാര്‍ബണ്‍ കോപ്പികള്‍ തമ്മില്‍ ഒത്തുനോക്കുന്ന നടപടികളും സിഐഡി ആരംഭിച്ചു

ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ്; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു, ക്രമക്കേടിൽ 7 പേരെ അറസ്റ്റ് ചെയ്ത് സിഐഡി
dot image

റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിഐഡി ഏഴുപേരെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് പരീക്ഷാ ക്രമക്കേടിലാണ് അറസ്റ്റ്. ആദിത്യ പാണ്ഡെ, പവന്‍ കുമാര്‍ സിംഗ്, രവിശങ്കര്‍ കുമാര്‍, സന്തോഷ് കുമാര്‍ സിംഗ്, സാനന്ദ് പ്രകാശ്, ലാലു കുമാര്‍ യാദവ്, സൗരഭ് കുമാര്‍ പാണ്ഡെ എന്നീ പ്രതികളെയാണ് ജാര്‍ഖണ്ഡ് ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ സംസ്ഥാനത്ത് ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നതിനിടെയാണ് അറസ്റ്റ്.

ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ വിവിധ മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തുടനീളം വിവിധയിടങ്ങളില്‍ സിഐഡി റെയ്ഡ് നടത്തിയിരുന്നു. ഒഎംആര്‍ കാര്‍ബണ്‍ കോപ്പികള്‍ തമ്മില്‍ ഒത്തുനോക്കുന്ന നടപടികളും സിഐഡി ആരംഭിച്ചു. അന്വേഷണം തുടരുകയാണെന്നും, ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമപ്രകാരമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഏജന്‍സി അറിയിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സിഐഡി അറിയിച്ചു.

ആഗസ്റ്റ് 13നാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ജാര്‍ഖണ്ഡില്‍ പ്രതിഷേധം ആരംഭിച്ചത്. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ എന്നിവയിലെ മൂന്ന് പരീക്ഷകളില്‍ നടന്ന ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലും ക്രമക്കേടിലും സിബിഐ അന്വേഷണം നടത്തണമെന്നും പരീക്ഷകള്‍ റദ്ദാക്കണമെന്നുമായിരുന്നു ആവശ്യങ്ങള്‍. വിദ്യാര്‍ത്ഥി പ്രക്ഷോഭം കടുത്തതോടെ പരീക്ഷകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സിബിഐ ആന്വേഷണം ആരംഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരം തുടരുകയായിരുന്നു. ഇതിനിടെ സമരത്തിന് നേരെ ഉണ്ടായ പൊലീസ് നടപടികള്‍ പാര്‍ലമെന്റില്‍ ബിജെപി പ്രതിപക്ഷത്തിനെതിരെ ആയുധമാക്കിയിരുന്നു.

Content Highlights: Jharkhand CID has arrested seven people in connection with alleged irregularities in the Jharkhand Public Service Commission examination. The arrests come amid continued student protests across the state, with the investigation focusing on the alleged examination-related wrongdoing.

dot image
To advertise here,contact us
dot image