ടെക്ക് ഫണ്ട് അഴിമതി ആരോപണം;'കമ്പനികളെ തിരഞ്ഞെടുത്തതില്‍ പുനഃപരിശോധന ആവശ്യമില്ല, ചട്ടലംഘനം നടന്നില്ല': കേന്ദ്രം

ഫണ്ട് അനുവദിക്കേണ്ട അടുത്ത ബാച്ച് കമ്പനികളുടെ പട്ടിക തയ്യാറാക്കി

ടെക്ക് ഫണ്ട് അഴിമതി ആരോപണം;'കമ്പനികളെ തിരഞ്ഞെടുത്തതില്‍ പുനഃപരിശോധന ആവശ്യമില്ല, ചട്ടലംഘനം നടന്നില്ല': കേന്ദ്രം
dot image

ന്യൂഡൽഹി: ടെക്ക് ഫണ്ട് അഴിമതി ആരോപണം ഉയര്‍ന്ന കമ്പനികളെ തിരഞ്ഞെടുത്തതില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കമ്പനികളെ തിരഞ്ഞെടുത്തതില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ കര്‍ശന നിബന്ധനകള്‍ ഭാവിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതിനിടയിൽ ഫണ്ട് അനുവദിക്കേണ്ട അടുത്ത ബാച്ച് കമ്പനികളുടെ പട്ടിക തയ്യാറാക്കി . പാനല്‍ അംഗങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള ഒരു കമ്പനി മാത്രമേ പട്ടികയിലുള്ളു എന്നും സര്‍ക്കാര്‍ വിശദീകരിച്ചു. 22 കമ്പനികള്‍ക്കായി 2,192 കോടി അനുവദിച്ചതില്‍ വന്‍ ക്രമക്കേട് എന്നായിരുന്നു ആരോപണം.

ടെക്ക് ഫണ്ട് അനുവദിക്കുന്ന കമ്പനികളെ തിരഞ്ഞെടുത്തലില്‍ വലിയ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഗവേണഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനികള്‍ക്ക് ഹ്രസ്വകാല അടിസ്ഥാനത്തില്‍ ലോണ്‍ അനുവദിക്കുന്നതാണ് പദ്ധതി. ഇതിനായി രാജ്യത്തെ പ്രത്യേക കമ്പനികളെ തിരഞ്ഞെടുക്കും. എഐ ഉള്‍പ്പെടെയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ലക്ഷ്യം. ഒരു ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ പദ്ധതിക്കായി മാറ്റിവെച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ഗവേഷണ, വികസന, ഇന്നൊവേഷന്‍ (ആര്‍ഡിഐ) ഫണ്ടിന്റെ ഒരു പ്രധാന ഭാഗം സെലക്ഷന്‍ പാനലിലെ അംഗങ്ങള്‍ക്ക് നിക്ഷേപ ബന്ധങ്ങളുള്ള കമ്പനികള്‍ക്കായിരുന്നു സര്‍ക്കാര്‍ അനുവദിച്ചത്. 2,192 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. തിരഞ്ഞെടുത്ത കമ്പനികള്‍ പതിനഞ്ചും പാനലിലെ അംഗങ്ങളുമായി നേരിട്ട് ഓഹരി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കാണ് കാരണമായത്. എന്നാല്‍ ആരോപണങ്ങളെ സര്‍ക്കാര്‍ തള്ളികളയുകയായിരുന്നു.

Content Highlights: The Central Government said there was no violation of rules in selecting companies under the tech fund scheme and ruled out the need for a review.

dot image
To advertise here,contact us
dot image