ആദ്യ ദിനം ശ്രീലങ്കയ്ക്ക്; സന്നാഹത്തിൽ ഇന്ത്യയ്‌ക്കെതിരെ മികച്ച സ്കോർ

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിലെ ആദ്യ ദിനത്തിൽ ശ്രീലങ്കയ്ക്ക് മുൻതുക്കം

ആദ്യ ദിനം ശ്രീലങ്കയ്ക്ക്; സന്നാഹത്തിൽ ഇന്ത്യയ്‌ക്കെതിരെ മികച്ച സ്കോർ
dot image

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിലെ ആദ്യ ദിനത്തിൽ ശ്രീലങ്കയ്ക്ക് മുൻതുക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഇലവന്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെന്ന നിലയിലാണ്.

ഓപ്പണര്‍ രാവിന്ദു രാസന്ത, നിഷാൻ ഫെർണാണ്ടോ, ക്യാപ്റ്റൻ സൊണാല്‍ ദിനുഷ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ശ്രീലങ്ക മികച്ച സ്കോറിലെത്തിയത്.

71 റണ്‍സെടുത്ത രാവിന്ദ രാസന്തയാണ് ശ്രീലങ്ക ഇലവന്‍റെ ടോപ് സ്കോറര്‍. നിഷാന്‍ 66 റണ്‍സെടുത്തപ്പോള്‍ ദിനുഷ 52 റണ്‍സെടുത്തു. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മാനവ് സുതാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഗുര്‍നൂര്‍ ബ്രാര്‍ ഒരു വിക്കറ്റെടുത്തു.

പരിശീലനത്തിനിടെ വിരലിന് പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലില്ലാതെയാണ് ഇന്ത്യ ദിനം ഗ്രൗണ്ടിലിറങ്ങിയത്. ഗില്ലിന് പകരം വൈസ് ക്യാപ്റ്റൻ കെ എല്‍ രാഹുലാണ് ഇന്ത്യയെ ആദ്യ ദിനം നയിച്ചത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച വിജയം അനിവാര്യമാണ്. ഓഗസ്റ്റ് 15 മുതൽ 19 വരെ ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോ എസ്.എസ്.സി ഗ്രൗണ്ടിലും രണ്ടാം പോരാട്ടവും നടക്കും. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Content highlights: sri lanka posts strong total against india on day one of warm up match

dot image
To advertise here,contact us
dot image