ബിഗ് ടിക്കറ്റ് ബിഗ് സ്പിൻ നറുക്കെടുപ്പിൽ വൻ വിജയം; കോടികളുടെ സമ്മാനം നേടി പ്രവാസി മലയാളികൾ

തനിക്ക് ലഭിച്ച തുക കടങ്ങൾ വീട്ടുന്നതിനും ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന തന്റെ ബന്ധുവിന്റെ ചികിത്സാ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുമെന്ന് വിജയികളിലൊരാൾ അറിയിച്ചു.

ബിഗ് ടിക്കറ്റ് ബിഗ് സ്പിൻ നറുക്കെടുപ്പിൽ വൻ വിജയം; കോടികളുടെ സമ്മാനം നേടി പ്രവാസി മലയാളികൾ
dot image

അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി സംഘടിപ്പിച്ച 'ബിഗ് സ്പിൻ' മത്സരത്തിൽ 4,50,000 ദിർഹത്തിന്റെ (ഏകദേശം ഒരു കോടിയിലേറെ ഇന്ത്യൻ രൂപ) വൻ സമ്മാനത്തുക സ്വന്തമാക്കി മൂന്ന് പ്രവാസികൾ. ഓഗസ്റ്റ് മൂന്നിന് നടന്ന ലൈവ് നറുക്കെടുപ്പിലാണ് ജോർദാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ഭാഗ്യശാലികൾ ബിഗ് സ്പിൻ വീൽ കറക്കി വിജയികളായത്. വിജയികളിൽ രണ്ട് പേർ മലയാളികളാണ് എന്നത് കേരളത്തിന് ഇരട്ടി മധുരമേകുന്നു.

കഴിഞ്ഞ 16 വർഷമായി കുടുംബത്തോടൊപ്പം അബുദാബിയിൽ താമസിക്കുന്ന മലയാളി എഞ്ചിനീയർ ദിനേശ് കുമാർ കുമാരൻ നായർ (42) ആണ് സമ്മാനം നേടിയ ഒരാൾ. ആറുപേരടങ്ങുന്ന സുഹൃത്തുക്കളുടെ ഗ്രൂപ്പിലൂടെ കഴിഞ്ഞ രണ്ടു വർഷമായി ടിക്കറ്റെടുക്കുകയാണ് ദിനേശ്. തനിക്ക് ലഭിച്ച സമ്മാനത്തുക കടങ്ങൾ വീട്ടാനാണ് ഉപയോഗിക്കുകയെന്ന് ദിനേശ് പ്രതികരിച്ചു. ശ്രമിച്ചുകൊണ്ടേയിരുന്നാൽ ഭാഗ്യം തീർച്ചയായും തേടിയെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അൽ ഐനിൽ ജനിച്ചു വളർന്ന ജോർദാൻ സ്വദേശിയും ദുബായിലെ പ്രിന്റിംഗ് പ്രസ്സ് ഉടമയുമായ ഒസാമ മഹ്മൂദ് (59) ആണ് രണ്ടാമത്തെ വിജയി. സ്വന്തം ബിസിനസ്സ് കടങ്ങൾ തീർക്കാൻ സമ്മാനത്തുക വിനിയോഗിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

കേരളത്തിൽ നിന്നുള്ള നിതിൻ ജോയ് ആണ് ബിഗ് സ്പിന്നിൽ ഭാഗ്യം തുണച്ച മറ്റൊരു മലയാളി. ഇന്ത്യയിലായിരുന്ന നിതിനെ ബിഗ് ടിക്കറ്റ് സംഘാടകർ സൗജന്യ വിമാന ടിക്കറ്റും താമസസൗകര്യവും നൽകിയാണ് അബുദാബിയിൽ എത്തിച്ചത്. തനിക്ക് ലഭിച്ച തുക കടങ്ങൾ വീട്ടുന്നതിനും ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന തന്റെ ബന്ധുവിന്റെ ചികിത്സാ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുമെന്ന് നിതിൻ അറിയിച്ചു.

അതിനിടെ അടുത്ത മാസം മൂന്നിന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹത്തിന്റെ (15 മില്യൺ ദിർഹം) ബമ്പർ സമ്മാനമാണ് ബിഗ് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമെ 1,00,000 ദിർഹം വീതം അഞ്ച് പേർക്ക് ആശ്വാസ സമ്മാനമായും ലഭിക്കും. അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ ഔദ്യോഗിക കൗണ്ടറുകൾ വഴിയും ബിഗ് ടിക്കറ്റ് വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ ലഭ്യമാണ്.

Content Highlights: The latest Big Ticket Big Spin draw has brought major prize wins for expatriate Malayalis, with winners receiving prizes worth crores.

dot image
To advertise here,contact us
dot image