മെറ്റയ്ക്ക് 567 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി മെക്‌സിക്കോ കോടതി; നടപടി കുട്ടികളുടെ സുരക്ഷാ വീഴ്ചയില്‍

കുട്ടികളെയും കൗമാരക്കാരെയും പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ മെറ്റ മനഃപൂര്‍വം രൂപകല്‍പ്പന ചെയ്‌തെന്നാണ് ആരോപണം

മെറ്റയ്ക്ക് 567 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി മെക്‌സിക്കോ കോടതി; നടപടി കുട്ടികളുടെ സുരക്ഷാ വീഴ്ചയില്‍
dot image

ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്ക് 567 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി ന്യൂ മെക്‌സിക്കോ കോടതി. സോഷ്യന്‍ മീഡിയ കണ്ടന്റുകളില്‍ കുട്ടികളുടെ സുരക്ഷാ പാലിച്ചില്ലെന്നതാണ് ആരോപണം. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും മെറ്റ അറിയിച്ചു.

കുട്ടികളെയും കൗമാരക്കാരെയും പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ മെറ്റ മനഃപൂര്‍വം രൂപകല്‍പ്പന ചെയ്‌തെന്നാണ് ആരോപണം. ലൈംഗിക ചൂഷണത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്നും ആരോപിച്ചു. വിധി പ്രസ്താവിച്ച ജഡ്ജി മെറ്റയെ വായു മലിനീകരണം സൃഷ്ടിക്കുന്ന ഒരു ഫാക്ടറിയോടാണ് ഉപമിച്ചത്. ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും പരസ്യങ്ങളും ഉള്ളടക്കവുമാണ് ഫാക്ടറിയുടെ ഉല്‍പ്പന്നമെങ്കില്‍, കുട്ടികള്‍ നേരിടുന്ന മാനസിക ദോഷങ്ങളും ലൈംഗിക ചൂഷണവും അതിലൂടെ ഉണ്ടാകുന്ന മലിനീകരണത്തിന് സമാനമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ഇത്തരം ദോഷഫലങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും, സമൂഹത്തിലേക്കും കുടുംബങ്ങളിലേക്കും സ്‌കൂളുകളിലേക്കും ആശുപത്രികളിലേക്കും നിയമപാലന സംവിധാനങ്ങളിലേക്കും വ്യാപിച്ച് വലിയ സാമൂഹിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും വിധിയില്‍ പറയുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് മെറ്റ നടപ്പാക്കേണ്ട നിരവധി സുരക്ഷാ നടപടികളും കോടതി നിര്‍ദേശിച്ചു.

അവയില്‍ പ്രധാനമായവ

  • കൗമാരക്കാരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോഗത്തിന് പ്രതിമാസ സമയപരിധി
  • അനാവശ്യ നോട്ടിഫിക്കേഷനുകള്‍ക്ക് നിയന്ത്രണം
  • മുതിര്‍ന്നവരും പ്രായപൂര്‍ത്തിയാകാത്തവരും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍
  • എഐ ചാറ്റ്‌ബോട്ടുകള്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍
  • കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് ശക്തമായ പരിശോധനയും നടപടികളും

Content Highlights: Meta was ordered to pay $567 million over child safety concerns on Facebook and Instagram, with new youth protection rules imposed

dot image
To advertise here,contact us
dot image