

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ വിദേശ ലീഗില്‍ കരാറൊപ്പിട്ട് അജിങ്ക്യ രഹാനെ.
യൂറോപ്യൻ ടി-20 പ്രീമിയർ ലീഗിൽ അാംസ്റ്റർഡാം ഫ്ലെയിംസ് ടീമിനായാണ് രഹാനെ കളത്തിലിറങ്ങുക. ഈ ടൂർണമെന്റിന്റെ ആദ്യ സീസൺ കൂടിയാണിത്.
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോയും ബോളിവുഡ് താരം അഭിഷേക് ബച്ചനും സഹ-ഉടമകളായ ഫ്രാഞ്ചൈസിയാണ് നെതർലൻഡ്സ് ആസ്ഥാനമായുള്ള ആംസ്റ്റർഡാം ഫ്ലെയിംസ്.
38-കാരനായ രഹാനെ കഴിഞ്ഞ ആഴ്ചയാണ് അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2023 ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ നടന്ന ടെസ്റ്റ് മത്സരമാണ് ഇന്ത്യയ്ക്കായി അദ്ദേഹത്തിന്റെ അവസാന പോരാട്ടം.
പിന്നീട് ഐപിഎലിലും കാര്യമായി തിളങ്ങാനായില്ല. അവസാനം കൊല്‍ക്കത്തയ്ക്കുവേണ്ടി നായകനായാണ് അദ്ദേഹം കളിച്ചത്.
content highlights: ajinkya rahane joins amsterdam flames in european t20 premier league