എൻ്റെ ബിരുദ രേഖകൾ കാണിക്കാം, ചക്രവർത്തി അദ്ദേഹത്തിൻ്റെ ബിരുദ സർട്ടിഫിക്കറ്റ് കാണിക്കുമോ?: അഭിജീത് ദീപ്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടായിരുന്നു അഭിജീത് ദീപ്‌കെയുടെ പരാമര്‍ശം

എൻ്റെ ബിരുദ രേഖകൾ കാണിക്കാം, ചക്രവർത്തി അദ്ദേഹത്തിൻ്റെ ബിരുദ സർട്ടിഫിക്കറ്റ് കാണിക്കുമോ?: അഭിജീത് ദീപ്കെ
dot image

ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം തന്റെ വിദ്യാഭ്യാസ യോഗ്യതകളുടെ വിവരങ്ങള്‍ തേടിയ ബിജെപി പ്രവര്‍ത്തകന് മറുപടിയുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. തന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താന്‍ വെല്ലുവിളിച്ച ബിജെപി നേതാക്കള്‍, അവരുടെ സ്വന്തം ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യമാക്കാന്‍ തയാറാണോ എന്നും അഭിജീത് ദീപ്‌കെ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടായിരുന്നു അഭിജീത് ദീപ്‌കെയുടെ പരാമര്‍ശം. എക്‌സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അഭിജീത് ദിപ്‌കെ പ്രതികരിച്ചത്.

'ഒരു ബിജെപി പ്രവര്‍ത്തകന്‍ എനിക്ക് വേണ്ടി വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടു.എന്റെ വിദ്യാഭ്യാസം എങ്ങനെ പൂര്‍ത്തിയാക്കി എന്ന് അറിയാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. അതിനാല്‍ എന്റെ സ്‌കോളര്‍ഷിപ്പ് ലെറ്ററും വിദ്യാഭ്യാസ വായ്പാ ലെറ്ററും കാണിക്കാന്‍ ഞാന്‍ തയ്യാറാണ്. അതുപോലെ നിങ്ങളുടെ നേതാവിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കുമോ?' എന്നാണ് ദീപ്‌കെ വീഡിയോ സന്ദേശത്തിലൂടെ ചോദിച്ചത്.

Also Read:

അമേരിക്കയിലെ പഠനത്തിനുള്ള പണം കണ്ടെത്തിയതിനെച്ചൊല്ലി വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അഭിജീത് ദീപ്കെ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ കോളജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്ന് പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് (എംഎസ്) ബിരുദമായിരുന്നു അഭിജീത് നേടിയത്. സര്‍വകലാശാലയില്‍നിന്നുള്ള സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ വായ്പയും വഴിയാണ് പഠനം പൂര്‍ത്തിയാക്കിയതെന്ന് അഭിജീത് നേരത്തെ പറഞ്ഞിരുന്നു. വായ്പാ തിരിച്ചടവ് ഇപ്പോഴും ബാക്കിയുണ്ടെന്നും ആര്‍ക്കും ഇത് അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: CJP founder Abhijeet Dipke has responded to a BJP worker who sought details of his educational qualifications through the Right to Information Act.

dot image
To advertise here,contact us
dot image