'ഒന്നുറങ്ങാന്‍ പോകുകയാണ്'; ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ അഭിജിത്ത് ദീപ്‌കെയുടെ പോസ്റ്റ്

മൂന്നാം ഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ധര്‍മേന്ദ്രപ്രധാന്‍ രാജിവച്ചത്

'ഒന്നുറങ്ങാന്‍ പോകുകയാണ്'; ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ അഭിജിത്ത് ദീപ്‌കെയുടെ പോസ്റ്റ്
dot image

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രധാന ആവശ്യമായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ താനൊന്ന് ഉറങ്ങാന്‍ പോകുകയാണെന്ന് അറിയിച്ച് അഭിജിത്ത് ദീപ്‌കെയുടെ എക്‌സ് പോസ്റ്റ്. ഒന്നുറങ്ങാന്‍ പോകുകയാണ്, കുറച്ച് കഴിഞ്ഞ് കാണാം എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചത്. മുപ്പതുകാരനായ ദീപ്‌കെയ്ക്ക് ശനിയാഴ്ച രാവിലെ ടൈഫോയിഡ് സ്ഥിരീകരിച്ചിരുന്നു. നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടുക്കൾ ചൂണ്ടിക്കാണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിജെപിയുടെ ആഭിമുഖ്യത്തില്‍ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്.

സിജെപി നേതൃത്വത്തിൽ പാർലമെൻ്റിലേയ്ക്ക് നടന്ന മാർച്ചിനെതിരെ പൊലീസ് ശക്തമായ ആക്രണം അഴിച്ച് വിട്ടതോടെയാണ് സമരത്തിൻ്റെ രൂപം മാറുന്നത്. മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ ഡല്‍ഹി പൊലീസ് കണ്ണീര്‍വാതകവും ബാറ്റണുകളും ഉപയോഗിച്ചതോടെ പ്രതിഷേധം കനത്തു. ഇതിന്അ പിന്നാലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നീറ്റ് പരീക്ഷാ ചോർച്ചയിൽ അടക്കം ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് സമരം തണുപ്പിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ സിജെപി നേതാക്കൾ ഉറച്ചുനിന്നു. തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ടുഘട്ടങ്ങളായാണ് സര്‍ക്കാര്‍ സിജെപിയുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണ ആയിരുന്നില്ല. ശനിയാഴ്ച മൂന്നാം ഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചത്.

പിന്നാലെ കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിംഗ്, ജെ പി നദ്ദ എന്നിവരുമായി സിജെപി പ്രതിനധികൾ നടത്തിയ ചർച്ചയിലായിരുന്നു സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായതും സമരം അവസാനിപ്പിച്ചതും. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതിഷേധക്കാര്‍ അഹ്ളാദ പ്രകടനം നടത്തി. നമ്മള്‍ അത് നേടി എന്നായിരുന്നു അഭിജിത്ത് ദീപ്‌കേ ആദ്യം പ്രതികരിച്ചത്. മന്ത്രിയുടെ രാജിക്കായി കഴിഞ്ഞ ഒരു മാസമായി ജന്തര്‍ മന്തറില്‍ ആയിരത്തോളം യുവാക്കളാണ് തടിച്ചുകൂടിയത്.

Content Highlights: Following Dharmendra Pradhan's resignation, Abhijeet Dipke shared a social media post saying he was going to take a nap

dot image
To advertise here,contact us
dot image