സിംബാബ്‌വെയ്ക്ക് വിജയലക്ഷ്യം 220 റൺസ്; ഇന്ത്യക്കായി തിളങ്ങി തിലക് വർമയും ഇഷാൻ കിഷനും

മത്സരത്തിൽ തിലക് വർമയും ഇഷാൻ കിഷനും അർധസെഞ്ചുറി നേടി

സിംബാബ്‌വെയ്ക്ക് വിജയലക്ഷ്യം 220 റൺസ്; ഇന്ത്യക്കായി തിളങ്ങി തിലക് വർമയും ഇഷാൻ കിഷനും
dot image

ഇന്ത്യ - സിംബാബ്‌വെ രണ്ടാം ടി20 യിൽ സിംബാബ്‌വെക്ക് 220 വിജയലക്ഷ്യം. ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 219 റൺസ് നേടിയത്. മത്സരത്തിൽ തിലക് വർമയും ഇഷാൻ കിഷനും അർധസെഞ്ചുറി നേടി. ഒൻപത് പന്തിൽ നിന്ന് 20 റൺസായിരുന്നു വൈഭവ് സൂര്യവംശിയുടെ നേട്ടം. നായകൻ ശ്രേയസ് അയ്യർ 25 റൺസുമാണ് നേടിയത്.

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. 43 പന്തിൽ നിന്ന് 81 റൺസ് നേടിയായിരുന്നു താരം ഡഗൗട്ടിലേക്ക് മടങ്ങിയത്. 31 പന്തിൽ താരം അർധസെഞ്ചുറിയും തികച്ചു. രണ്ട് സിക്സറുകളും ഒൻപത് ബൗണ്ടറികളും അടങ്ങുന്നതതായിരുന്നു ഇഷാന്റെ ബാറ്റിംഗ് പ്രകടനം. ന്യൂമാൻ എറിഞ്ഞ പന്ത് ബ്രയാൻ ബെന്നെറ്റ് തന്റെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. 23 പന്തിൽ നിന്നായിരുന്നു ഇന്ത്യക്കായി തിളങ്ങിയ തിലക് വർമയുടെ അർധസെഞ്ചുറി നേട്ടം. പിന്നാലെ പുറത്താകാതെ 60 റൺസും താരം സ്വന്തമാക്കി. മൂന്ന് സിക്സറുകളും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു തിലകിന്റെ ബാറ്റിംഗ്.

മത്സരത്തിൽ ടോസ് നേടിയ സിംബാബ്‍വെ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ സിംബാബ്‌വെയെ തകർത്ത ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിക്കുകയാണെങ്കിൽ 2-0ന് ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകും.

Content highlight: IND vs ZIM 2nd T20 Tilak Varma and Ishan Kishan fifties set 220 runs target

dot image
To advertise here,contact us
dot image