'നമ്മുടെ കുഞ്ഞുങ്ങള്‍ നീതി അര്‍ഹിക്കുന്നു, എല്ലാ ഇന്ത്യക്കാരും പ്രതിഷേധിക്കണം'; ആഹ്വാനവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നില്‍ നടത്തുന്ന സമരത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി

'നമ്മുടെ കുഞ്ഞുങ്ങള്‍ നീതി അര്‍ഹിക്കുന്നു, എല്ലാ ഇന്ത്യക്കാരും പ്രതിഷേധിക്കണം'; ആഹ്വാനവുമായി രാഹുൽ ഗാന്ധി
dot image

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തില്‍ നിലപാട് ശക്തമാക്കി കോണ്‍ഗ്രസ്. പ്രധാന മന്ത്രിയുടെ വസതിയുടെ മുന്നില്‍ നടത്തുന്ന സമരത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി.വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണം ഓരോ ഇന്ത്യന്‍ കുടുംബത്തിനും നേരെയുള്ള ആക്രമണമാണെന്ന് പറഞ്ഞ കൊണ്ടുള്ള എക്‌സ് പോസ്റ്റ് പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. പ്രധാനമന്ത്രിക്ക് ഇതില്‍ മറുപടി നല്‍കാതെ രക്ഷപ്പെടാനാകില്ല. വിദ്യാര്‍ഥികളുടെ ശബ്ദം ഇനിയും അവഗണിക്കാനാവില്ലെന്നും നമ്മുടെ രാജ്യത്തെ കുഞ്ഞുങ്ങള്‍ നീതി അര്‍ഹിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നമ്മുടെ വിദ്യാര്‍ത്ഥികള്‍ നീതി അര്‍ഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന എല്ലാ ഇന്ത്യക്കാരോടും പ്രതിഷേധത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ പറയുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺ​ഗ്രസിൻ്റെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിഷേധം നടത്തുന്നത്. രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി അടക്കമുള്ള കോൺഗ്രസ് എംപിമാർ എന്നിവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. .

മുഖ്യമന്ത്രി വി ഡി സതീശനും സമര വേദിയിലുണ്ട്. ഷാഫി പറമ്പില്‍എംപി ഉള്‍പ്പടെയുള്ള കേരളത്തില്‍ നിന്നുള്ള നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും സമരവേദിയിൽ എത്തിയിട്ടുണ്ട്. കൈകൾ ചേർത്ത് കെട്ടിയാണ് കോൺ​ഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നത്. സമരം ചെയ്യുന്ന കോൺഗ്രസ് നേതാക്കൾക്ക് ആവേശം പകർന്ന് സോണിയ ഗാന്ധിയും സമരമുഖത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇതിനിടെ മന്ത്രി പി സി വിഷ്ണുനാഥ്, ഡീൻ കുര്യാക്കോസ് എം പി അടക്കമുള്ളവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlights: Rahul Gandhi called on people across India to protest, saying that the country's children deserve justice.

dot image
To advertise here,contact us
dot image