പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; കര്‍ണാടകയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തി

കൊലപാതകത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; കര്‍ണാടകയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തി
dot image

ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.
ബണ്ട്‌വാളില്‍ കര്‍ണാടക ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ഇന്ന് വൈകിട്ടാണ് കൊലപാതകം നടന്നത്. കല്ലഡ്കയിലെ സ്വകാര്യ നഴ്‌സിംഗ് ഹോം ജീവനക്കാരി കക്കേപദവ് സ്വദേശി ലാവണ്യയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നാലെ പ്രതി ചേതന്‍ ഓടിരക്ഷപ്പെട്ടു. ലാവണ്യയുടെ അകന്ന ബന്ധുവാണ് ചേതന്‍. പെണ്‍കുട്ടിക്ക് താല്‍പര്യമില്ലായിരുന്നിട്ടും നിരന്തരം ശല്യം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ, വീട്ടിലേക്ക് മടങ്ങാനായി ബി സി റോഡ് ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു ലാവണ്യ.

സ്ഥലത്തെത്തിയ ചേതന്‍ ബാഗില്‍ നിന്ന് മൂര്‍ച്ചയേറിയ ആയുധം പുറത്തെടുത്ത് ആക്രമിക്കുകയായിരുന്നു. ലാവണ്യ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, ചേതന്‍ പിന്തുടര്‍ന്ന് ബസ് പലതവണ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന ലാവണ്യയെ ഉടന്‍ തന്നെ ബണ്ട്വാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രതിയെ പിടികൂടാനുള്ള അന്വേഷണത്തിലാണ്.

Content Highlights: woman was died in broad daylight at the KSRTC bus stand in karnataka

dot image
To advertise here,contact us
dot image