

ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. സിനിമയുടെ കേരളം ബുക്കിംഗ് അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്.
ജനനായകന്റെ കേരള അഡ്വാൻസ് ബുക്കിംഗ് ജൂലൈ 18 ന് വൈകുന്നേരം 6:01 മുതൽ ആരംഭിക്കും. ആദ്യ ദിനം വമ്പൻ കളക്ഷൻ തന്നെ സിനിമയ്ക്ക് കേരളത്തിൽ നിന്നു നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.
ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.
Content Highlights: The Kerala booking update of Vijay’s upcoming film Jananayakan has been released, raising expectations among fans. The film’s performance is being compared with the records achieved by Leo.