ഈ വർഷത്തെ പത്താംക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാംഭാഷ ഉണ്ടാകില്ല; മാർഗ നിര്‍ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ

ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ മൂന്നാം ഭാഷ പരീക്ഷയുണ്ടാകും

ഈ വർഷത്തെ പത്താംക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാംഭാഷ ഉണ്ടാകില്ല; മാർഗ നിര്‍ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ
dot image

ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാ ത്രിഭാഷാ നയം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ. ഈ വര്‍ഷത്തെ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ മൂന്നാംഭാഷ ഉണ്ടാകില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. സ്‌കൂള്‍ തലത്തിലെ ഇന്റേണല്‍ പരീക്ഷകള്‍ക്ക് ശേഷം നടപ്പിലാക്കും. ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ മൂന്നാം ഭാഷ പരീക്ഷയുണ്ടാകും.

പരീക്ഷയില്‍ വിജയിക്കാത്ത വിദ്യാര്‍ത്ഥികളെ പത്താംക്ലാസിലേക്ക് പ്രവേശിപ്പിക്കുമെങ്കിലും പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷ പാസായിരിക്കണം. പാസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മൂന്ന് ഭാഷകളിലും നിര്‍ബന്ധമായും പാസായിരിക്കണം. പരീക്ഷയില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പ്രഖ്യാപിക്കുന്നതിന് മുന്‍പായി പുനര്‍മൂല്യനിര്‍ണയത്തിനുളള അവസരമുണ്ടാകും.

ഒന്‍പതാം ക്ലാസിലേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമായും മൂന്ന് ഭാഷകള്‍ പഠിക്കേണ്ടതായുണ്ട്. ഇതില്‍ രണ്ട് ഭാഷകള്‍ ഭാരതീയ ഭാഷകളായിരിക്കണം. ഹിന്ദി, സംസ്‌കൃതം, തമിഴ്, തെലുഗു, കന്നട, മലയാളം, മറാഠി, പഞ്ചാബി, ബെംഗാളി, ഗുജറാത്തി, ഒഡിയ , അസാമീസ് തുടങ്ങിയവയാണ് ഭാരതീയ ഭാഷകള്‍. മൂന്നാം ഭാഷയായി ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, അറബിക്, സ്പാനിഷ് എന്നിവയിൽ ഒന്ന് തെരഞ്ഞെടുക്കാം.. മൂന്നാം ഭാഷ പരീക്ഷ സ്‌കൂളുകളില്‍ ഇന്റേണല്‍ അസസ്‌മെന്റിനൊപ്പം നടക്കും.

Content Highlights: CBSE has issued major guidelines for the Class 10 Board Exams, officially removing the third language requirement for this academic year. Check full details here.

dot image
To advertise here,contact us
dot image