

ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം. തന്റെ കരിയറില്‍ ആദ്യമായാണ് മെസി ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്നത്. ഇപ്പോഴിതാ മെസിയെ എങ്ങനെ നേരിടാമെന്ന് വിവരിക്കുകയാണ് ഇംഗ്ലീഷ് ഇതിഹാസ താരമായ വെയ്ന്‍ റൂണി.
മെസി പ്രതിരോധത്തിന് സഹായിക്കാത്തത് അര്‍ജന്റീനയുടെ ബലഹീനതയാണെന്നും, ഇംഗ്ലണ്ട് അത് മുതലെടുക്കണമെന്നുമാണ് വെയ്ന്‍ റൂണി ബിബിസി സ്‌പോര്‍ട്ടിനോട് പറഞ്ഞത്. 'മെസി പ്രതിരോധത്തിലേക്ക് ഓടി വരാറില്ല.
എന്നാല്‍, ജൂഡ് ബെല്ലിങ്ഹാമിനെപ്പോലെ നിര്‍ണ്ണായകമായ നിമിഷങ്ങളില്‍ മാജിക് കാണിക്കാന്‍ അദ്ദേഹത്തിന് കഴിയും. മെസിയെ എങ്ങനെ മാര്‍ക്ക് ചെയ്യണമെന്ന് ടീമംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തണം' റൂണി വ്യക്തമാക്കി.
ബുധനാഴ്ച രാത്രി 12.30ന് അറ്റ്ലാന്റയിലാണ് അർജന്റീന -ഇംഗ്ലണ്ട് പോരാട്ടം നടക്കുന്നത്. നിലവിലെ ജേതാക്കളായ അര്‍ജന്റീന-ഇംഗ്ലണ്ടിനെ നേരിടും. ഗ്രൂപ്പുഘട്ടത്തില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരെ തോല്‍പ്പിച്ച നിലവിലെ ജേതാക്കള്‍, റൗണ്ട് ഓഫ് 32-വില്‍ കേപ് വെര്‍ദെയെയും പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെയും ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ന്‍ഡിനെയുമാണ് തോല്‍പ്പിച്ചത്.
ഇംഗ്ലണ്ട് ഗ്രൂപ്പില്‍ ക്രൊയേഷ്യ, പാനമ എന്നിവരെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഘാനയോട് സമനില വഴങ്ങിയിരുന്നു. റൗണ്ട് ഓഫ് 32-വില്‍ കോംഗോയെയും പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയെയും ക്വാര്‍ട്ടറില്‍ നോര്‍വെയെയുമാണ് തോല്‍പ്പിച്ചത്.
content highlights:wayne rooney tactic -how tostop lionel messi argentina vs england semifinal