യാഥാസ്ഥിതികമായി ജീവിച്ചാൽ ജയില്‍ ജീവിതവും വിഷാദവുമെല്ലാം ഒഴിവാക്കാം; പൂനെയിലെ വ്യവസായിയുടെ കൊലപാതകത്തിൽ കങ്കണ

പൂനെ കൊലപാതകത്തെ കുറിച്ചുള്ള വാര്‍ത്തയ്‌ക്കൊപ്പമായിരുന്നു താരം തന്റെ അഭിപ്രായം പങ്കുവെച്ചത്

യാഥാസ്ഥിതികമായി ജീവിച്ചാൽ ജയില്‍ ജീവിതവും വിഷാദവുമെല്ലാം ഒഴിവാക്കാം; പൂനെയിലെ വ്യവസായിയുടെ കൊലപാതകത്തിൽ കങ്കണ
dot image

പൂനെ: പൂനെ സ്വദേശിയായ യുവവ്യവസായി കേതന്‍ വിശാല്‍ അഗര്‍വാള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. വിഷയത്തില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ പ്രതികരണവുമായെത്തിയത്. പൂനെ കൊലപാതകത്തെ കുറിച്ചുള്ള വാര്‍ത്തയ്‌ക്കൊപ്പമായിരുന്നു താരം തന്റെ അഭിപ്രായം പങ്കുവെച്ചത്. യാഥാസ്ഥിതികമായി ജീവിച്ചാല്‍ ജയില്‍ ജീവിതവും വിഷാദവുമെല്ലാം ഒഴിവാക്കാമെന്നായിരുന്നു കങ്കണ കുറിപ്പില്‍ പറഞ്ഞത്.

വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഡേറ്റിംഗ് ആപ്പുകള്‍, ബെഞ്ചിംഗ്, ഗോസ്റ്റിംഗ്, ഡബിള്‍ അല്ലെങ്കില്‍ ട്രിപ്പിള്‍ ഡിജിറ്റ് ബോഡി കൗണ്ടുകള്‍, ക്രംബിംഗ്, സീയിംഗ്, ടെസ്റ്റിംഗ്, ഫില്‍ട്ടറുകള്‍, സ്റ്റോറികള്‍, മയക്കുമരുന്നുകള്‍, ക്ലബ്ബുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഉണ്ടായിട്ടും ആളുകള്‍ക്ക് അതൊന്നും മതിയാവുന്നില്ല. ഒരു ലക്ഷ്യബോധവുമില്ലാത്ത അഭിനിവേശം പലപ്പോഴും സ്വയം നശിപ്പിക്കുന്ന കാര്യങ്ങളിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ സ്വന്തം കരിയറിനോടോ, കഴിവുകളോടോ ആയിരിക്കണം ഓരോരുത്തര്‍ക്കും അഭിനിവേശം വേണ്ടത്. ജയില്‍, വിരസത, നെഗറ്റിവിറ്റി വിഷാദം തുടങ്ങിയവ ഒഴിവാക്കാനും തുറന്ന മനസ്സോടെ ചിന്തിക്കാനും യാഥാസ്ഥിതിക ജീവിതം സഹായിക്കുമെന്നും കങ്കണ റണാവത്ത് പറഞ്ഞു.

രാജ്യത്തെ നടുക്കിയ കൊലപാതകമായിരുന്നു പൂനെ സ്വദേശിയായ വ്യവസായി കേതന്‍ അഗര്‍വാളിന്റേത്. മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ കേതന്‍ വിശാല്‍ അഗര്‍വാള്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാവിനെ കൊലപ്പെടുത്തിയത് പ്രതിശ്രുത വധുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം സിയ ഗോയല്‍ തന്റെ കാമുകന്‍ ചേതന്‍ ചൗധരിയെ രഹസ്യമായി വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വധുവായ സിയയും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് നടത്തിയ കൊലപാതകമാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൊലപാതകം നടത്തുന്നതിന് അഞ്ച് ദിവസം മുന്‍പ് കേതനെ കൊലപ്പെടുത്താന്‍ സിയയും കാമുകനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നാണ് ജൂണ്‍ പതിനെട്ടിന് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കേതനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.

Content Highlights: Kangana Ranaut Reacts to Murder of Pune Young Entrepreneur Ketan Agarwal

dot image
To advertise here,contact us
dot image