'ബിജെപിയും ആര്‍എസ്എസും സംഭാവനക്കൊള്ളയെ വെളുപ്പിക്കുന്നു, പുതിയ ട്രസ്റ്റ് രൂപീകരിക്കണം': കോൺഗ്രസ്

ബിജെപി-ആര്‍എസ്എസ്- വിഎച്ച്പി സംഘടനകള്‍ ഒരുമിച്ച് ഏകപക്ഷീയമായ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചെന്നും വിമർശനം

'ബിജെപിയും ആര്‍എസ്എസും സംഭാവനക്കൊള്ളയെ വെളുപ്പിക്കുന്നു, പുതിയ ട്രസ്റ്റ് രൂപീകരിക്കണം': കോൺഗ്രസ്
dot image

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയില്‍ ബിജെപിയെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട്‌.സംഭാവന തട്ടിപ്പിലെ യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാന്‍ ബിജെപി സംഭവത്തെ വെളുപ്പിക്കാന്‍ ശ്രമിക്കുന്നവെന്നാണ് അദേഹം പറയുന്നത്. സംഭാവന ക്രമക്കേട് കണക്കിലെടുത്ത് ശങ്കരാചാര്യരെ അംഗങ്ങളാക്കി പുതിയ ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കണമെന്നും എല്ലാ അക്കൗണ്ടുകളുടെയും വിവരങ്ങള്‍ പരസ്യമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

രാമക്ഷേത്രത്തിന്റെ ഭരണം ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് 'അനധികൃതമായ രീതിയില്‍' പിടിച്ചെടുത്തുവെന്നും അദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ മൗനം വെടിഞ്ഞ് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്നും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അശോക് ഗെഹ്‌ലോട്ടിൻ്റെ പ്രതികരണം.

'ശ്രീ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണം. സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തണം. ശങ്കരാചാര്യന്മാര്‍, മതനേതാക്കള്‍, പണ്ഡിതന്മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു പുതിയ ട്രസ്റ്റ് രൂപീകരിക്കണം,' എന്നീ ആവശ്യങ്ങളാണ് അദേഹം മുന്നോട്ട് വെച്ചത്. 'ബിജെപി-ആര്‍എസ്എസ്- വിഎച്ച്പി സംഘടനകള്‍ ഒരുമിച്ച് ഏകപക്ഷീയമായ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചെന്നും പക്ഷേ ആരുടെയും ഉത്തരവാദിത്തം നിശ്ചയിച്ചിട്ടില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി. രാമക്ഷേത്ര സംഭാവന തട്ടിപ്പില്‍ കോടിക്കണക്കിന് ആളുകളുടെ വികാരങ്ങള്‍ വ്രണപ്പെട്ടെന്നും ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് ഗുരുതര ക്രമക്കേട് നടത്തിയെന്നും അശോക് ഗെഹ്‌ലോട്ട്‌ ആരോപിച്ചു.

Content Highlights: Reacting to the Ayodhya Ram Temple donation theft case, Congress leader Ashok Gehlot launched a sharp attack on the BJP and the RSS, demanding transparency and accountability in the matter.

dot image
To advertise here,contact us
dot image