അയോധ്യ സംഭാവനക്കൊള്ള: പ്രതികളുടെ വീടുകൾക്ക് നേരെ ബുള്‍ഡോസര്‍ നടപടി

നിയമവിരുദ്ധമായി വീട് നിര്‍മിക്കുന്നു എന്ന് കാണിച്ച് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ബുള്‍ഡോസര്‍ നടപടി

അയോധ്യ സംഭാവനക്കൊള്ള: പ്രതികളുടെ വീടുകൾക്ക് നേരെ ബുള്‍ഡോസര്‍ നടപടി
dot image

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവന കേസ് പ്രതികളുടെ വീടുകളില്‍ ബുള്‍ഡോസര്‍ നടപടി. പ്രതി ലാവ്കുഷ് മിശ്ര നിര്‍മിക്കുന്ന പുതിയ വീട് പൊളിക്കും. യോധ്യ ഡെവലപ്‌മെന്റ് അതോറിറ്റിയുടേതാണ് നടപടി. നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിച്ച് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ബുള്‍ഡോസര്‍ നടപടിക്ക് യു പി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേടില്‍ പ്രതികരിച്ച് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതവുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത് വന്നു. സംഭാവനക്കൊള്ള ക്രമക്കേടില്‍ എല്ലാവരും ഭയപ്പെടുന്ന ആ പേരുകള്‍ ആരുടെതെന്ന് അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു. വിഷയത്തില്‍ നരേന്ദ്ര മോദി ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും ചോദിച്ചു. പ്രധാന കുറ്റവാളികളെ സംരക്ഷിക്കാന്‍ മോദി തന്നെ രംഗത്തിറങ്ങിയെന്നും ഇതോടെ ഇഡിയും സിബിഐയും മൗനം പാലിച്ചെന്നും കെജ്‌രിവാള്‍ പറഞ്ഞു. അയോധ്യ കേസിലെ പ്രതികളുടെ വീട്ടിലേക്ക് ബുള്‍ഡോസര്‍ കൊണ്ടുവരുമോയെന്നും അദേഹം പരിഹസിച്ചു.

Also Read:

ഇതിനിടെ സംഭാവനാ ക്രമക്കേട് കേന്ദ്ര ഏജന്‍സി അന്വേഷിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കേസില്‍ സിബിഐ അന്വേഷണത്തിന്റെ സാധ്യതകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. സാമ്പത്തിക ക്രമക്കേട് ആയതിനാല്‍ കേന്ദ്ര ഏജന്‍സി വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കേസില്‍ ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും.

Content Highlights: Authorities carried out bulldozer action against the houses of accused in the Ayodhya donation fraud case as the investigation into the alleged scam continues.

dot image
To advertise here,contact us
dot image