നന്ദനത്തിലെ കൃഷ്ണൻ, 50-ാം വയസിൽ അരവിന്ദിന് പ്രണയസാഫല്യം; വിവാഹചിത്രങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസം മലേഷ്യയിലെ കോലാലംപൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്

നന്ദനത്തിലെ കൃഷ്ണൻ, 50-ാം വയസിൽ അരവിന്ദിന് പ്രണയസാഫല്യം; വിവാഹചിത്രങ്ങൾ പുറത്ത്
dot image

നന്ദനം എന്ന സിനിമയിൽ ഗുരുവായൂരപ്പനെ അവതരിപ്പിച്ച അരവിന്ദിനെ മലയാളികൾ മറക്കില്ല. ഒറ്റ ചിത്രത്തിലൂടെ അദ്ദേഹം മലയാളികൾക്ക് പ്രിയപ്പെട്ട നടനായി മാറിയിരുന്നു. ഇപ്പോഴിതാ അരവിന്ദ് ആകാശ് വിവാഹിതനായിരിക്കുകയാണ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് അരവിന്ദ് കാമുകി ആര്‍എസ് സ്വാധിയെ വിവാഹം കഴിച്ചത്. അമ്പതാം വയസിലാണ് അരവിന്ദ് വിവാഹിതനാകുന്നത്.

കഴിഞ്ഞ ദിവസം മലേഷ്യയിലെ കോലാലംപൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംവിധായകന്‍ വെങ്കട്ട് പ്രഭുവടക്കമുള്ളവര്‍ വിവാഹത്തിനെത്തിയിരുന്നു.

വെങ്കട്ട് പ്രഭു ഒരുക്കിയ ചെന്നൈ 28 എന്ന ചിത്രമാണ് അരവിന്ദിനെ താരമാക്കുന്നത്. ചിത്രത്തിലെ താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ സിനിമാ ലോകവും ആരാധകരുമെല്ലാം താരത്തിന് ആശംസകളുമായി എത്തുകയാണ്. നൃത്ത സംവിധാനത്തിലൂടെയാണ് അരവിന്ദ് സിനിമയില്‍ എത്തുന്നത്. നന്ദനം ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ചെന്നൈ 600028, ഗോവ, മങ്കാത്ത, ഗോട്ട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ്-ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തില്‍ വീണ്ടും ഗുരുവായൂരപ്പനായി എത്തി കയ്യടി നേടിയിരുന്നു. അഭിനേതാവ്, കൊറിയോഗ്രാഫര്‍ എന്നതിലുപരിയായി ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അരവിന്ദ്.

Content Highlights: Aravind, best known for playing Krishna in Nandanam, has tied the knot at the age of 50. His wedding photos are winning hearts online.

dot image
To advertise here,contact us
dot image